മനാമ: താമസ നിയമം ലംഘിച്ച 46 പ്രവാസിൾ പോലീസ് പിടിയിലായി . രാജ്യത്തെ പാസ്പോര്ട്ട്സ് ആന്റ് റെസിഡന്‍സി അഫയേഴസിന്റെയും (എന്‍.പി.ആര്.എ) നാല് പോലീസ് ഡയറക്ടറേറ്റുകളുടെയും സഹകരണത്തോടെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ഫോറന്‍സിക് സയന്‍സ് അധികൃതരാണ് പരിശോധന നടത്തിയത്. പിടിയിലായവരില്‍ ഏറെയും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് . ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കർശന പരിശോധനകള്‍ അധികൃതര്‍ നടത്തിവരികെയാണ്