ബഹിരാകാശ ഗവേഷണ രംഗത്ത് ചരിത്രം കുറിച്ച് ബഹ്റൈൻ

By : BT

ബഹ്‌റൈൻ : ബഹിരാകാശ ഗവേഷണ രംഗത്ത് ചരിത്രം കുറിച്ച് ബഹ്റൈൻ. ബഹിരാകാശ ഗവേഷണ രംഗത്തെ ആദ്യ ചുവടുവെപ്പായ ലൈറ്റ്-1 എന്ന ഉപഗ്രഹം വിക്ഷേപണം വിജയകരം . യു.എ.ഇയും ബഹ്റൈനും സംയുക്തമായി നിർമിച്ച ലൈറ്റ്-1 എന്ന നാനോ സാറ്റലൈറ്റ് വിജയകരമായി വിക്ഷേപിച്ചത് . ഇടിമിന്നലിൽനിന്നും മേഘങ്ങളിൽനിന്നുമുള്ള ഗാമ കിരണങ്ങളെക്കുറിച്ച് പഠിക്കുകയാണ് ഉപഗ്രഹത്തിന്റെ ലക്ഷ്യം . ബഹ്റൈൻ സമയം ഉച്ചക്ക് ഒരുമണിക്ക് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെൻററിൽനിന്നാണ് സ്പേസ് എക്സ് ഫാൽക്കൺ 9 റോക്കറ്റിൽ ഉപഗ്രഹം അന്താരാഷ്ട്ര ബഹിരാകാശ നിലയം ലക്ഷ്യമാക്കി വിക്ഷേപിച്ചത്. അബൂദബിയിലെ ഖലീഫ യൂനിവേഴ്സിറ്റി,ലിത്വാനിയയിലെ വിൽനിയസ്, ഡെന്മാർക്കിലെ ആൽബോർഗ് എന്നീ കേന്ദ്രങ്ങളുമായാണ് ഉപഗ്രഹം വിവരവിനിമയം നടത്തുന്നത്. ബഹ്റൈൻറെ ആദ്യ ഉപഗ്രഹമായ ലൈറ്റ്-1 വിക്ഷേപണത്തിന് മുമ്പ് ആവശ്യഎല്ലാ മുൻകരുതൽ പരിശോധനകളും പൂർത്തിയാക്കിയിരുന്നു . ബഹിരാകാശ ഗവേഷണ രംഗത്തെ മുൻനിര രാജ്യങ്ങൾക്കൊപ്പം ബഹ്റൈനെ ചേർത്ത് വക്കുന്നതിനുള്ള ആദ്യ ചുവടുവെപ്പാണെന്നു നാഷനൽ സ്പേസ് സയൻസ് ചീഫ് എക്സി. ഓഫിസർ ഡോ. മുഹമ്മദ് ഇബ്രാഹിം അൽ അസീറി അറിയിച്ചു . ലൈറ്റ്-1 നാനോ സാറ്റലൈറ്റാണെങ്കിലും നിർമാണത്തിനും വിക്ഷേപിക്കാനും ആവശ്യമായ സാങ്കേതി കവിദ്യയുടെയും വൈദഗ്ധ്യത്തിന്റെയും കാര്യത്തിൽ മറ്റ് വലിയ ഉപഗ്രഹങ്ങളെപോലെ തന്നെ ആണ് നിർമിച്ചിരിക്കുന്നത് . ബഹ്റൈൻ രാജാവ് ഹമദ് ഈസ ആൽ ഖലീഫയുടെ ‘ദി ഫസ്റ്റ് ലൈറ്റ്’ എന്ന പുസ്തകത്തിൽനിന്ന് ഉപഗ്രഹത്തിന് ലൈറ്റ്-1 എന്ന നാമം ലഭിച്ചിരിക്കുന്നത് . അടുത്തവർഷം ആദ്യ പാദത്തിൽ 400 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ സ്ഥിതി ചെ യ്യുന്ന ഉപഗ്രഹത്തെ അടുത്തഘട്ടത്തിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ള ജപ്പാൻറ്റെ പേട കത്തിൽനിന്ന് ഭൂമിക്ക് ചുറ്റുമുള്ള ഭ്രമണപഥത്തിലേക്ക് ഉയർത്തും.