മനാമ: ബഹ്റൈനിൽ പ്രഖ്യാപിച്ച പൊതുമാപ്പ് ഇതുവരെ പ്രയോജനപ്പെടുത്തിയത് 13,284 പേർ. അനധികൃതമായി തങ്ങുന്ന പ്രവാസി തൊഴിലാളികൾക്ക് രേഖകൾ ശരിയാക്കി ഇവിടെ തന്നെ ജോലി ചെയ്യാനോ നാട്ടിലേക്ക് തിരിച്ചുപോകാനോ അവസരമൊരുക്കുന്നതിനാണ് ഏപ്രിൽ ഒന്ന് മുതൽ രാജ്യത്ത് പൊതുമാപ്പ് പ്രഖ്യാപിച്ചത്. ഡിസംബർ 31 വരെയാണ് ഇതിന്റെ കാലാവധി. ഏപ്രിൽ 26 വരെയുള്ള കണക്കനുസരിച്ചാണ് 13,284 പേർ രേഖകൾ ശരിയാക്കിയതെന്ന് ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) സി.ഇ.ഒ ഉസാമ അബ്ദുല്ല അൽ അബ്സി വാർത്താസമ്മേളനത്തിൽ പറഞ്ഞു.