ബഹ്‌റൈനും സൗദി അറേബ്യയും തമ്മിൽ വിവിധ രംഗങ്ങളിൽ സഹകരണം വ്യാപിക്കുന്ന വിവിധ ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു

മനാമ : ബഹ്‌റൈനും  സൗദി അറേബ്യയും തമ്മിൽ  വിവിധ രംഗങ്ങളിൽ  സഹകരണം വ്യാപിക്കുന്ന വിവിധ ധാരണാപത്രങ്ങളിൽ  ഒപ്പുവെച്ചു . കഴിഞ്ഞദിവസം സൗദി കിരീടാവകാശിയും ഉപപ്രധാന പ്രധാനമന്ത്രിയായ പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൾ അസീസ് അൽ സൗദ്  ബഹ്‌റൈൻ സന്ദർശനത്തിന് എത്തിയിരുന്നു  .   ബഹ്‌റൈൻ ഭരണാധികാരി  ഹമദ് ബിൻ ഇസ അൽ ഖലിഫ നടത്തിയ ചർച്ചകളെ തുടർന്നാണ് തീരുമാനങ്ങൾ പ്രഖ്യാപിച്ചത്. നിലവിൽ ബഹ്‌റിനിൽ ഉള്ള സൗദി കമ്പനികളുടെ പരമാധികാരം സംബന്ധിച്ചു ചർച്ചയിൽ ധാരണ ആയി . ബഹ്‌റിനിലെ അന്താരാഷ്ട്ര  എയർ  – സീ കാർഗോ കേന്ദ്രങ്ങളിൽ സൗദി പങ്കാളിത്തം അനുവദിക്കും . കൂടാതെ ഇവിടെ പ്രവർത്തിക്കുന്ന സഊദി  കമ്പനികൾക്ക്  ഓപ്പറേറ്റർ അക്രഡിറ്റേഷനും  മറ്റു നിരവധി അനുക്കൂല്യങ്ങൾക്കും  വരും ദിവസങ്ങളിൽ വഴി ഒരുക്കും . സൈബർ രംഗത്ത് കൂടുതൽ സഹകരണം വ്യാപിപ്പിക്കുവാൻ ധാരണ ആയി . ഇത് സംബന്ധിച്ചു ബഹറിൻ നാഷണൽ സൈബർ സെക്യൂരിറ്റി സെന്റർ സി ഇ ഓ   ഷെയ്ക്ക്   സൽമാൻ ബിൻ മുഹമ്മദ്  അൽ ഖലീഫ യും  സൗദി അറേബ്യയുടെ നാഷണൽ സൈബർ സെക്യൂരിറ്റി അതോറിറ്റി ഗവർണർ എഞ്ചിനീയർ മജീദ് ബിൻ  മുഹമ്മദ്  അൽ മസീതും ധാരണാപത്രത്തിൽ ഒപ്പുവെച്ചത് .  സൈബർ ഭീഷണികൾ നേരിടുന്നതിന് രണ്ടു രാജ്യങ്ങളെയും കഴിവ് വർധിപ്പിക്കാൻ ഇ തു  സഹായിക്കും .  ബൗദ്ധികസ്വത്തവകാശം സംരക്ഷിക്കുന്നതിനുള്ള ധാരണാപത്രത്തിലും ഇരു രാജ്യങ്ങളും  ഒപ്പുവെച്ചു . ഇതോടെ സഹോദര രാജ്യമായ സൗദിയുമായി കൂടുതൽ തലങ്ങളിൽ  ബന്ധം സ്ഥാപിക്കുവാൻ കഴിഞ്ഞദിവസം നടന്ന കൂടിക്കാഴ്ചയിൽ വഴിയൊരുക്കി.