മനാമ : ബഹ്റൈനിൽ കഴിയുന്ന പ്രവാസികളുടെ തിരിച്ചറിയൽ കാർഡ് ( സി.പി.ആർ ) താമസവിസയുടെ കാലാവധിയുമായി ബന്ധിപ്പിക്കണമെന്ന നിർദേശത്തിന് എംപിമാരുടെ അംഗീകാരം. മെമ്പർ ഓഫ് പാർലിമെന്റ് ജലാൽ ഖാദിമിന്റെ നേതൃത്വത്തിലുള്ള അഞ്ച് എം.പിമാരാണ് ഈ നിർദേശം സമർപ്പിച്ചത് . നിർദേശം എം.പിമാർ ഒന്നടങ്കം അംഗീകരിച്ചു . 2006ലെ ഐഡന്റിറ്റി കാർഡ് നിയമത്തിലാണ് ഭേദഗതികൾ ആവിശ്യപെട്ടിരിക്കുന്നത് . ഇതനുസരിച്ചു നിർദേശം നടപ്പിൽ വരുകയാണെങ്കിൽ ബഹ്റിനിൽ കഴിയുന്ന പ്രവാസികൾക്ക് ജോലി വിസ പുതുക്കുന്നതോടൊപ്പം സി.പി.ആറും പുതുക്കേണ്ടിവരും. ആഭ്യന്തര മന്ത്രാലയവും ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റും നിർദേശത്തിന് പിന്തുണ നൽകിക്കഴിഞ്ഞു .നിലവിൽ അഞ്ചു വർഷത്തെ കാലാവതിയാണ് സി പി ആർ കാർഡിന് ലഭിക്കുന്നത് . എന്നാൽ മുൻപ് ജോലി ചെയ്തവരും വിസ പുതുക്കാത്തവരും നിരവധി സേവനങ്ങൾക്കായി സി.പി.ആർ ഉപായയോഗപ്പെടുത്താറുണ്ട് .