ബഹ്‌റൈനിൽ 200 മി​ല്ലി ലി​റ്റ​റി​ൽ താ​ഴെ​യു​ള്ള പ്ലാ​സ്റ്റി​ക്​ കു​ടി​വെ​ള്ള ബോ​ട്ടി​ലു​ക​ൾ​ക്ക്​ നി​രോ​ധ​നം

മനാമ : ബഹ്‌റിനിൽ  200 മി​ല്ലി ലി​റ്റ​റി​ൽ താ​ഴെ​യു​ള്ള പ്ലാ​സ്റ്റി​ക്​ കു​ടി​വെ​ള്ള ബോ​ട്ടി​ലു​ക​ൾ​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ജ​നു​വ​രി ഒ​മ്പ​തി​ന്​ നി​ല​വി​ൽ​വ​രും. വാ​ണി​ജ്യ, വ്യ​വ​സാ​യ, വി​നോ​ദ സ​ഞ്ചാ​ര മ​ന്ത്രാ​ല​യ​മാ​ണ്​ ഇ​ക്കാ​ര്യ​മ​റി​യി​ച്ച​ത്.ക​ഴി​ഞ്ഞ​വ​ർ​ഷം ജൂ​ലൈ എ​ട്ടി​നാ​ണ്​ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ച്ച​ത്.പരിസ്ഥിതി  സംരക്ഷണം പ്ലാസ്റ്റിക് മാലിന്യം ഇല്ലാതാക്കുക  തുടങ്ങി ലക്ഷ്യങ്ങളോടെ ആണ്  നടപടി സ്വീകരിച്ചിരിക്കുന്നത് . 200  മില്ലി ലിറ്ററിൽ കുറവുള്ള പ്ലാസ്റ്റിക് കുടിവെള്ള ബോട്ടിലുകളുടെ ഉല്പാദനവും ഇറക്കുമതിയും വിതരണവും എട്ടോടെ നിരോധിച്ചതായി അധികൃതർ വ്യക്തമാക്കി