ബഹ്‌റൈൻ : ബഹ്‌റൈനിലേക്കു എത്തുന്നവർക്ക് ഇനി മുതൽ പി സി ആർ ടെസ്റ്റ് സർട്ടിഫിക്കറ്റ് ആവിശ്യം ഇല്ല . ഇത് സംബന്ധിച്ചു നാഷണൽ മെഡിക്കൽ ടാസ്ക് ഫോഴ്‌സിന്റെ നിർദേശ പ്രകാരം ബഹ്‌റൈൻ സിവിൽ ഏവിയേഷൻ അഫയേഴ്‌സ് ആണ് തീരുമാനം എടുത്തിരിക്കുന്നത് . നാളെ ( 04 . 02 . 2022 ) മുതൽ നിയമ പ്രാബല്യത്തിൽ വരുമെന്നും അധികൃതർ വ്യക്തമാക്കി . എന്നാൽ ബഹ്‌റൈൻ അന്താരാഷ്ട്ര വിമാന താവളത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന പി സി ആർ ടെസ്റ്റ് പരിശോധന തുടരുമെന്നും പരിശോധന ഫലം ലഭിക്കുന്നത് വരെ മുൻകരുതൽ ക്വാറന്റ്റെനിൽ കഴിയണം . വാക്‌സിനേഷൻ സ്വീകരിക്കാത്തവർ കോവിഡ് നിയമങ്ങൾ പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി .
ബഹ്‌റൈനിലേക്കു എത്തുന്നവർക്ക് ഇനി മുതൽ പി സി ആർ ടെസ്റ്റ് സർട്ടിഫിക്കറ്റ് ആവിശ്യമില്ലെന്ന് ബഹ്‌റൈൻ സിവിൽ ഏവിയേഷൻ അഫയേഴ്‌സ്
By: Vidya Venu