മനാമ: ബഹ്റൈൻ ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ ഒടുവിൽ പ്രസിദ്ധീകരിച്ച കണക്കനുസരിച്ച് 459 ഇന്ത്യക്കാർക്കാണ് കോവിഡ് രോഗം ബാധിതച്ചായി കണ്ടെത്തിയത്. ബഹ്റൈനികളായ 553 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ബഹ്റൈനികൾ കഴിഞ്ഞാൽ ഏറ്റവുമധികം രോഗബാധ കണ്ടെത്തിയത് ഇന്ത്യക്കാരിലാണ്. ഇതുവരെ ആറ് ഇന്ത്യക്കാരാണ് സുഖം പ്രാപിച്ചത്.രോഗബാധയിൽ ബംഗ്ലാദേശികളാണ് മൂന്നാം സ്ഥാനത്ത്. 171 ബംഗ്ലാദേശ് സ്വദേശികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. 126 നേപ്പാൾ സ്വദേശികൾക്കും 30 പാകിസ്താൻ സ്വദേശികൾക്കും 16 സൗദി പൗരന്മാർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട് .