മനാമ: ബഹ്റൈനിൽ 41 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 34 പേർ വിദേശ തൊഴിലാളികളാണ്. മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. നിലവിൽ 1950 പേരാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്. 1762 പേർ ഇതുവരെ രോഗമുക്തി നേടി. എട്ടുപേരാണ് ഇതുവരെ ബഹറിനിൽ കോവിഡ് ബാധിച്ച് മരണപ്പെട്ടത്.