ബഹ്റൈൻ സി.എസ്.ഐ ദക്ഷിണ കേരള മഹായിടവക ഓൺലൈൻ വി.ബി.എസ്. 2021 സമാപിച്ചു.

ബഹ്റൈൻ : സി.എസ്.ഐ ദക്ഷിണ കേരള മഹായിടവകയുടെ ഈ വർഷത്തെ ഓൺലൈൻ സമാപിച്ചു. സഭാ വികാരി റവ. ഫാ. ഷാബു ലോറൻസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ചെന്നൈ ഗുരുകുൽ കോളേജ് അസിസ്റ്റന്റ് പ്രഫസർ റവ. ഡോ. വിനോദ് എസ്. സൈലസ് മുഖ്യ അതിഥി ആയിരുന്നു. കോവിഡ് മഹാമാരി കാലട്ടത്തിൽ അതിജീവനത്തിന്റെ പ്രാധ്യാന്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ഈ കാലഘട്ടത്തെയും അതിജീവിക്കാനും, നിശ്ചയദാർഢ്യത്തോടെ പഠിച്ച് മുന്നേറാനും കഴിയട്ടെ എന്നും അദ്ദേഹം ആശംസിച്ചു.

സണ്ടേസ്കൂൾ ട്രഷറർ ശ്രീമതി.അനിഷ അജീഷ് സ്വാഗതം ആശംസിച്ച യോഗത്തിൽ റവ. വിക്ടർ രാജ്, റവ. സുജിത് സുഗതൻ, പത്രോസ് സുവിശേഷകർ എന്നിവർ ആശംസകൾ അറിയിക്കയും സണ്ടേസ്കൂൾ സെക്രട്ടറി ശ്രീ. സുനിൽകുമാർ കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു.

“നാം അതിജീവിക്കും” എന്ന ചിന്താവിഷയത്തെ അടിസ്ഥാനമാക്കിയുള്ള ക്ലാസുകൾക്ക് ശ്രീ. ബ്ലെസ്സൻലാൽ, ശ്രീ.സുജിൻ, ശ്രീ.അനു, ശ്രീ.ആഭിൻ, റിയബ്ലസ്സൻ, ബിനിഷ എന്നിവർ നേതൃത്വം നൽകി. തെലങ്കാന മിഷനറി റവ. ബിജു ജപസിംഗ് മിഷൻ പ്രവർത്തനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ് എടുത്തു. ബഹ്റൈൻ, ഇന്ത്യ എന്നീ രാജ്യങ്ങളിൽ നിന്നായി 100 ലധികം കുട്ടികളും സഭയിലെ സണ്ടേസ്കൂൾ അധ്യാപകരും പങ്കെടുത്തു.

ജൂലൈ 23 മുതൽ 30 വരെ എല്ലാ ദിവസവും വൈകുന്നേരം 4 മുതൽ 6 വരെ “നാം അതിജീവിക്കും” എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന വി.ബി.എസിലെ പാട്ടുകളും, കഥകളും, പാഠങ്ങളും , കളികളും അടങ്ങിയ ക്ലാസുകൾ വളരെ പ്രയോജനകരമായിരുന്നുവെന്ന് അധ്യാപകരും, വിദ്യാർത്ഥികളും തങ്ങളുടെ അനുഭവങ്ങൾ പങ്കുവച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും വി.ബി.എസ് സമർപ്പണവും നടന്നു. സഭാ സെക്രട്ടറി ശ്രീ.സി.വിജയൻ, അക്കൗണ്ടന്റ് ശ്രീ. ഷിബു കുമാർ എന്നിവരും കമ്മിറ്റി അംഗങ്ങളും നിരവധി മാതാപിതാക്കളും സന്നിഹിതരായിരുന്നു.

ചിത്രം അടിക്കുറിപ്പ്: ബഹ്റൈൻ സി.എസ്.ഐ ദക്ഷിണ കേരള മഹായിടവകയുടെ ഓൺലൈൻ വി.ബി.എസ് സമാപന യോഗത്തിൽ റവ. ഡോ. വിനോദ് എസ്. സൈലസ് മുഖ്യ സന്ദേശം നൽകുന്നു.