മനാമ: പുകയില ഉല്പന്നമായ തംബാകു കൈവശം സൂക്ഷിച്ച അഞ്ച് ഏഷ്യൻ വംശജർ പിടിയിലായതായി കാപിറ്റൽ ഗവർണറേറ്റ് പോലീസ് അധികൃതർ അറിയിച്ചു.ഏകദേശം 60,000 ദിനാർ വിലവരുന്ന തംബാകുവാണ് ഇവരിൽ നിന്നും കണ്ടെടുത്തത്. 28 മുതൽ 35 വയസ്സ് വരെ പ്രായമുള്ളവരാണ് പിടിയിലായവർ.കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.