മനാമ : ബഹ്റൈനിൽ അനുവദിച്ച ഗോൾഡൻ വിസ രാജ്യത്തിൻറെ വളർച്ചക്ക് വഴി ഒരുക്കുമെന്ന് വിദഗ്ദ്ധർ . കഴിഞ്ഞ ദിവസം ബഹ്റൈൻ എൻറർപ്രണർഷിപ് ഓർഗനൈസേഷൻ സംഘടിപ്പിച്ച ചർചയിൽ ആണ് വിവിധ മേഖലകളിൽ ഉള്ളവർ അഭിപ്രായം ഉന്നയിച്ചത് . നിലവിലെ കോവിഡ് തളർച്ചയിൽ നിന്നും കരകയറുവാൻ ഇത്തരം നീക്കങ്ങൾ സഹായകമാകുമെന്നും കൂടുതൽ കരുത്തോടെ ബിസിനസ് സംരംഭങ്ങൾ നടത്തികൊണ്ട് പോകുവാൻ ഗവർമെന്റ്ൻറെ ഇത്തരം തീരുമാനങ്ങൾ കാരണമാകുമെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു . റിയൽ എസ്റ്റേറ്റ് മേഖല ഉൾപ്പെടെ ഉള്ള മേഖലകളിൽ കൂടുതൽ വളർച്ച കൈവരിക്കുന്നതോടൊപ്പം മറ്റുള്ള മേഖലകളിൽ കൂടുതൽ നിക്ഷേപകരെ ആകർഷിക്കുവാൻ ഇത്തരം നീക്കങ്ങൾ സാധിക്കുമെന്നും ചർച്ചയിൽ പങ്കെടുത്തവർ പറഞ്ഞു . ബഹ്റൈൻ പ്രോപ്പർട്ടി ഡെവലപ്മെന്റ് അസോസിയേഷൻ ചെയർമാൻ അറഫ് ഹെജ്രസ്, ലുലു ഗ്രൂപ് ഡയറക്ടർ ജുസെർ രൂപവാല, ബഹ്റൈൻ ബിസിനസ്മെൻസ് അസോസിയേഷൻ ബോർഡ് മെംബർ ദിയ അലി അൽ അസ്ഫൂർ തുടങ്ങിയവരാണ് ചർച്ചയിൽ സംബന്ധിച്ചു . 10 വർഷത്തെ ഗോൾഡൻ വിസഅനുവദിച്ചതോടെ ഇടവേളകളിൽ വിസ പുതുക്കേണ്ടതിന്റെ ബുദ്ധിമുട്ടുകൾ ഇല്ലാതാകുമെന്നും കൂടുതൽ ആത്മവിശ്വാസത്തോടെയും തടസം ഇല്ലാതെയും ബിസിനസ് ചെയ്യുവാൻ സാധിക്കുമെന്നും , പ്രവാസി സംരംഭകരെ ആകർഷിക്കുന്നതോടൊപ്പം ബഹ്റൈനെ സമ്പൂർണ ബിസിനസ് സൗഹൃദ രാജ്യമാക്കി മാറ്റാനു നടപടികൾക്ക് കൂടുതൽ സ്വീകാര്യത ആണ് ലഭിച്ചിരിക്കുന്നതെന്നും ലുലു ഗ്രൂപ് ഡയറക്ടർ ജുസെർ രൂപവാല ചർച്ചയിൽ പറഞ്ഞു . നിക്ഷേപത്തിനൊപ്പം ആഗോള പ്രതിഭകളെ ആകർഷിക്കുകയും ലക്ഷ്യമിട്ടാണ് പത്തുവർഷത്തെ ഗോൾഡൻ റെസിഡൻസി വിസ ബഹ്റൈൻ സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത് . ബഹ്റൈൻ പ്രഥമ ഗോൾഡൻ വിസ പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായി എം എ യുസഫ് അലിക്ക് നൽകിയിരുന്നു .കൂടാതെ നിക്ഷേപ മാധ്യമ രംഗത്തുള്ള നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.