ബഹ്‌റൈനിൽ ഈ മാസം 15 മുതൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചു

By : Vidya Venu

മനാമ : നിലവിൽ ഏർപ്പെടുത്തിയിരിക്കുന്ന യെൽലോ ലെവൽ സംവിധാനത്തിൽ നിന്നും ബഹ്റൈനിൽ ഫെബ്രുവരി 15 മുതൽ ഗ്രീൻ ലെവൽ സംവിധാനത്തിലേക്കു മാറും.കോവിഡ് കാരണം ഏർപ്പെടുത്തിയ എല്ലാ നിയന്ത്രണത്തിലും ഇളവ് ഏർപ്പെടുത്തും.ഇതോടെ ഇൻഡോർ സൗകര്യങ്ങൾ നൽകുന്ന ഇടങ്ങളിൽ മുഴുവൻ പേർക്കും പ്രവേശിക്കാൻ സാധിക്കും പ്രാർത്ഥനാലയം ,ഷോപ്പിങ് മാൾ ,കഫെ ,റസ്റ്റോറന്റ്, ഗവൺമെന്റ് ഓഫീസുകൾ,സിനിമ തിയേറ്റർ ,ജിമ്മുകൾ , സലൂണുകൾ തുടങ്ങി മിക്ക സ്ഥലങ്ങളിലും പുതിയ തീരുമാനം നടപ്പിൽ വരുന്നതോടെ ബി അവയർ ആപ്ലിക്കേഷനിലെ ഗ്രീൻഷീൽഡ് കാണിക്കേണ്ടതില്ല. തുടർച്ചയായി 14 ദിവസം ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികളുടെ എണ്ണം അൻപതിൽ കുറവ് രേഖപെടുത്തിയതിതിനാൽ ആണ് ഗ്രീൻ ലെവൽ സംവിധാനം ഏർപ്പെടുത്തുവാൻ ദേശീയ കോവിഡ് പ്രതിരോധ സമിതി തീരുമാനിച്ചിരുന്നത് . നിലവിൽ 21 പേരാണ് ഗുരുതരാവസ്ഥയിൽ കഴിയുന്നത്. കോവിഡ് കേസുകളുടെ വർധനവിനെ തുടർന്ന് ഫെബ്രുവരി പതിനാലു വരെ യെലോ ലെവൽ സംവിധാനമായിരുന്നു ബഹ്‌റിനിൽ നടപ്പാക്കിയിരുന്നത് . ബൂസ്റ്റർ ഡോസുകൾ ഉൾപ്പെടെ വാക്സിനേഷൻ കാമ്പയിൻ വിജയിച്ചതും ആശുപത്രി പ്രവേശനനിരക്ക് കുറഞ്ഞതും യെല്ലോ അലർട്ടിൽനിന്ന് ഗ്രീൻ ലെവലിലേക്കു മാറാൻ കാരണമായെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ പരിശോധന നടത്തണമെന്നും ദേശീയ കോവിഡ് പ്രതിരോധ സമിതി അംഗങ്ങൾ അറിയിച്ചു.