ഉച്ചനേരത്തെ തൊഴില്‍ നിരോധനം: ബഹ്‌റൈനില്‍ പരിശോധന തുടരുന്നു.

photo for illustration purposes only

മനാമ: രാജ്യത്ത് ജൂലൈ-ആഗസ്റ്റ് മാസങ്ങളില്‍ ഉച്ച നേരത്ത് ഏര്‍പ്പെടുത്തിയിട്ടുളള തൊഴില്‍ നിരോധനം 98,99ശതമാനം സ്ഥാപനങ്ങളും പാലിച്ചതായി തൊഴില്‍ മന്ത്രാലയം. 61സ്ഥാപനങ്ങള്‍ നിയമലംഘനം നടത്തി.നിയമലംഘനം നടത്തിയ സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ കേസ് പബ്ലിക് പ്രൊസിക്യൂഷന് കൈമാറി. 117 തൊഴിലാളികളാണ് വിലക്കുളള സമയത്ത് ജോലി ചെയ്തത്. കനത്ത ചൂടില്‍ നിന്ന് സംരക്ഷണം നല്‍കാനാണ് 12 മണി മുതല്‍ നാല് മണി വരെ പുറം ജോലികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുളളത്.നാല്‍പ്പത് ഇന്‍സ്‌പെക്ടര്‍മാരെയാണ് കണ്‍സ്ട്രക്ഷന്‍ സൈറ്റുകളിലും മറ്റും പരിശോധനയ്ക്കായി നിയോഗിച്ചിട്ടുളളത്. വരും ദിവസങ്ങളില്‍ ഇവരുടെ എണ്ണം കൂട്ടും. നിയമലംഘനങ്ങള്‍ നടത്തുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ 80008001 എന്ന നമ്പരില്‍ ബന്ധപ്പെടണം.