ബഹ്റൈൻ : ഒരു വിദേശ തൊഴിലാളി തൊഴിൽ വിസയിൽ ബഹ്റൈനിൽ എത്തപെടുമ്പോൾ വിമാനത്താവളത്തിൽ നിന്ന് തന്നെ ഇനി മുതൽ ഇൻറർനാഷണൽ ബാങ്ക് അക്കൗണ്ട് നമ്പറായ IBAN ലഭ്യമാകും. ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റിയാണ് പുതിയ സംവിധാനം ഏർപ്പെടുത്തുന്നത്.സ്വകാര്യ മേഖലയുമായും ബഹ്റൈൻ സെൻട്രൽ ബാങ്കുമായും സഹകരിച്ചാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത് .ജോലി ചെയുന്ന തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും അവർക്ക് വേതനം നൽകുന്നതിനു സൗകര്യമൊരുക്കുവാനും ലക്ഷ്യമിട്ടാണു ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറ്റിയുടെ നേത്യത്വത്തിൽ പുതിയ സൗകര്യമേർപ്പെടുത്തുന്നത് ഇത് പ്രകാരം ഇൻർനാഷണൽ ബാങ്ക് അക്കൗണ്ട് നമ്പർ ഓരോ പ്രവാസിക്കും ലഭ്യമാകും . ജോലി ചെയ്യുന്നവർക്ക് കൃത്യമായി മാസ ശമ്പളം ലഭ്യമായെന്ന് ഉറപ്പു വരുത്തുകയാണ് പദ്ധതി ലക്ഷ്യം ഇടുന്നത്തെന്നു എൽ.എം.ആർ.എ ചീഫ് എക്സിക്യൂട്ടീവ് നിബ്റാസ് മുഹമ്മദ് താലിബ് അറിയിച്ചു .