

മനാമ : ബഹ്‌റൈനിലെ തൊഴിൽ മന്ത്രാലയം, ഐ.സി.ആർ.എഫ് ബഹ്‌റൈനും, ഇന്ത്യൻ ക്ലബുമായും സഹകരിച്ച് തൊഴിലാളികൾക്കായി ഒരു വേനൽക്കാല ബോധവൽക്കരണ കാമ്പയിൻ പരിപാടി നടത്തി. 2025 ജൂലൈ 18 വെള്ളിയാഴ്ച നടന്ന പരിപാടിയിൽ വിവിധ ലേബർ ക്യാമ്പുകളിൽ നിന്നുള്ള 425 -ലധികം തൊഴിലാളികൾ പങ്കെടുത്തു.തൊഴിൽ മന്ത്രാലയ ഉദ്യോഗസ്ഥരായ ഇൻസ്പെക്ഷൻ ആൻഡ് ഒക്യുപേഷൻ സേഫ്റ്റി ഡയറക്ടർ എഞ്ചിനീയർ മുസ്തഫ ഷെയ്ഖ്, വർക്കേഴ്‌സ്, റെസിഡൻസ് ഇൻസ്പെക്ഷൻ മേധാവി എഞ്ചിനീയർ ഹുസൈൻ അൽ ഹുസൈനി, ഐഒഎം ഉദ്യോഗസ്ഥർ മിസ് ഇഹ്മ ഷരീഫ്, ഇമിഗ്രേഷൻ ആൻഡ് ബോർഡർ ഗവൺമെന്റ് യൂണിറ്റ് മേധാവി മിസ്റ്റർ കരീം ഹെലാൽ, എൽഎംആർഎ ഉദ്യോഗസ്ഥൻ പാർട്ണർഷിപ്പ് & ഔട്ട്റീച്ച് ഡയറക്ടർ മിസ്റ്റർ ഫഹദ് അൽ ബിനാലി, ഇന്ത്യൻ എംബസി, നേപ്പാൾ എംബസി, ബംഗ്ലാദേശ് എംബസി, ഫിലിപ്പീൻസ് എംബസി എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർ എന്നിവർ ഇന്ത്യൻ ക്ലബ്ബിൽ നടന്ന പരിപാടിയിൽ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി, അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ, അൽ ഹിലാൽ ഹോസ്പിറ്റൽ, ഷിഫ അൽ ജസീറ മെഡിക്കൽ സെന്റർ, ഐഎംഎ മെഡിക്കൽ സെന്റർ, കിംസ് ഹെൽത്ത് കെയർ സെന്റർ എന്നിവിടങ്ങളിലെ ഡോക്ടർമാരും പാരാമെഡിക്കുകളും തൊഴിലാളികളുടെ മെഡിക്കൽ സ്ക്രീനിംഗും കൺസൾട്ടേഷനും നടത്തി. നേത്രരോഗവിദഗ്ദ്ധനായ ഡോ. ഹസ്സൻ ഇബ്രാഹിം തൊഴിലാളികൾക്ക് നേത്ര പരിശോധന നടത്തി. ഡോ. പി. വി. ചെറിയാന്റെ നേതൃത്വത്തിലുള്ള കാൻസർ കെയർ ഗ്രൂപ്പും പ്രചാരണ പരിപാടിയിൽ പങ്കെടുത്തു.ഐസിആർഎഫ് ജോയിന്റ് സെക്രട്ടറി ജവാദ് പാഷ എല്ലാ അതിഥികളെയും സ്വാഗതം ചെയ്തു, യോഗ മാസ്റ്റർ കെ എം തോമസ് നയിച്ച ചിരി യോഗയോടെയാണ് പരിപാടി ആരംഭിച്ചത്. ഐസിആർഎഫ് അഡ്വൈസർ ഡോക്ടർ ബാബു രാമചന്ദ്രൻ വേനൽക്കാലത്ത് സ്വീകരിക്കേണ്ട ആരോഗ്യ സുരക്ഷാ മുൻകരുതലുകളെക്കുറിച്ചും ഐസിആർഎഫ് ചെയർമാൻ അഡ്വ. വി.കെ. തോമസ് തൊഴിൽ നിയമങ്ങളെയും ചട്ടങ്ങളെയും കുറിച്ചുള്ള അവബോധത്തെക്കുറിച്ചും സേവനാവസാന ക്ലെയിമുകളിലെ മാറ്റങ്ങളെക്കുറിച്ചും സംസാരിച്ചു.ഗീത് മഹ്മൂദിന്റെ ഹിന്ദി ഗാനങ്ങളും, തൊഴിലാളികളുടെ നൃത്തങ്ങളും സദസ്സിനെ ആകർഷിച്ചു.എഞ്ചിനീയർ ഹുസൈൻ അൽ ഹുസൈനി ഈ പരിപാടി വൻ വിജയമാക്കിയതിന് സഹകരിച്ച ഐസിആർഎഫ് ബഹ്‌റൈൻ, ഇന്ത്യൻ ക്ലബ്, കൂടാതെ പങ്കെടുത്ത ആശുപത്രികൾ, എന്നിവരെ അഭിനന്ദിച്ചു.ഇത്തരമൊരു ബോധവൽക്കരണ സെഷൻ സംഘടിപ്പിക്കാൻ ഐസിആർഎഫ് ബഹ്‌റൈന് അവസരം നൽകിയതിന് തൊഴിൽ മന്ത്രാലയത്തിനും ഐഒഎം, എൽഎംആർഎ, മെഡിക്കൽ സെന്ററുകൾ എന്നിവയ്ക്കും ചെയർമാൻ അഡ്വ. വി.കെ. തോമസ് നന്ദി പറഞ്ഞു.ഇന്ത്യൻ ക്ലബ് പ്രസിഡൻ്റ് കാഷ്യസ് പെരിയേര, ഐസിആർഎഫ് ഉപദേഷ്ടാക്കളായ അരുൾദാസ് തോമസ്, ഭഗവാൻ അസർപോട്ട, വൈസ് ചെയർമാൻ പങ്കജ് നല്ലൂർ, ഇവൻ്റ് കൺവീനർമാരായ ഡോ. ബാബു രാമചന്ദ്രൻ, സലിം കെ.ടി., ശിവകുമാർ, രാകേഷ് ശർമ, മുരളീകൃഷ്ണൻ, ചെമ്പൻ ജലാൽ, അജയകൃഷ്ണൻ, ജോസ്, ഹേമലത സിങ്, കല്പന പാട്ടീൽ, ക്ലിഫ്‌ഫോർഡ് കൊറിയ, റെയ്‌ന കൊറിയ, സാന്ദ്രാ പാട്ടീൽ, ആരതി അഗർവാൾ കൂടാതെ മറ്റ് സന്നദ്ധ പ്രവർത്തകരും ഉത്സാഹികളായ വിദ്യാർത്ഥികളും പരിപാടി വളരെ നന്നായി നടന്നുവെന്ന് ഉറപ്പുവരുത്തി.ഈ മാസം ജന്മദിനം ആഘോഷിക്കുന്ന തൊഴിലാളികൾക്ക് തൊഴിൽ മന്ത്രാലയം, എൽഎംആർഎ, ഐഒഎം, ഐസിആർഎഫ്, ഇന്ത്യൻ ക്ലബ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരും ചേർന്ന് കേക്ക് മുറിച്ചു. പങ്കെടുത്ത എല്ലാവർക്കും ഗിഫ്റ്റ് ഹാംപറുകളും ഡിന്നർ പാക്കറ്റുകളും നൽകി.പി ഹരിദാസ് & സൺസ്, ബിഎഫ്‌സി, അൽ ജസീറ, പൊകാരി സ്വെറ്റ്, എഎം കൺസൾട്ടിംഗ് എന്നിവരും പരിപാടിയുടെ നടത്തിപ്പിനായി സഹകരിച്ചു.







