ബഹ്‌റൈൻ : ഇന്ത്യയും ബഹ്റൈനും തമ്മിൽ എയർ ബബിൾ കരാറിനു ധാരണ ആയി. വിസയുടെ കാലാവധി കഴിയാറായി നാട്ടിൽ കുടുങ്ങിക്കിടക്കുന്നവർക്ക് ഏറെ ആശ്വാസം നൽകുന്നതാണ് പുതിയ തീരുമാനം. കരാർ അനുസരിച്ചു സാധുവായ ഏത് വിസയുള്ളവർക്കും ബഹ്റൈനിലേക്ക് വരാൻ കഴിയും.
എയർ ഇന്ത്യ എക്സ്പ്രസ് സെപ്റ്റംബർ 13 ചെന്നൈയിൽ നിന്നും സർവീസ് പ്രഖ്യാപിച്ചിരുന്നു. ഗൾഫ് എയറിനും എയർ ഇന്ത്യ എക്സ്പ്രസിനു ദിവസേന ഒരു സർവീസ് വീതം നടത്താനാണ് അനുമതി. കരാറനുസരിച്ച് വിമാനസർവീസ് എന്നു മുതൽ തുടങ്ങും എന്ന കാര്യത്തിൽ വ്യക്തത ആയിട്ടില്ല.