ബഹ്റൈൻ : വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി ന്യൂയോർക്കിൽവെച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി. ഐക്യരാഷ്ട്രസഭയുടെ 78ാമത് ജനറൽ അസംബ്ലി സെഷനിടെയായിരുന്നു കൂടിക്കാഴ്ച നടത്തിയത് . ഇരു രാജ്യങ്ങൾക്കും ഇടയിലുള്ള നിരവധി വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു. പ്രാദേശികവും അന്തർദേശീയവുമായ വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി . ഐക്യരാഷ്ട്രസഭയിലെ ബഹ്റൈനിന്റെ സ്ഥിരം പ്രതിനിധി, അംബാസഡർ ജമാൽ ഫാരെസ് അൽ-റുവായ്, വിദേശകാര്യ മന്ത്രിയെ അനുഗമിക്കുന്ന പ്രതിനിധി സംഘം എന്നിവരും യോഗത്തിൽ പങ്കെടുത്തു .