ബഹ്റൈൻ : ഇന്ത്യൻ ക്ലബ് വിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുമെന്ന് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു . ഓണം ഫെസ്റ്റ് 2023 എന്ന പേരിൽ സെപ്റ്റംബർ 11 മുതൽ 15 വരെയും 29 ന് സമൂഹ ഓണ സദ്യയും സംഘടിപ്പിക്കും . സെപ്റ്റംബർ 11 ന് വൈകിട്ട് 7 .30 നു ഓണപ്പുടവ മത്സരത്തോടെ കൂടി ആഘോഷ പരിപാടികൾക്ക് കുറിക്കും . 12 ന് വൈകിട്ട് 7 .30 നു പായസ മത്സരം , നാട്യോത്സവം നാടൻപാട്ട് മത്സരം എന്നിവ നടക്കും . പതിനാലിന് വൈകിട്ട് ഓണ ചന്ത , തിരുവാതിര , ആരവം ബാൻഡ് അവതരിപ്പിക്കുന്ന ഫോക് & ഫ്യൂഷൻ പ്രത്യേക പരിപാടിയും നടക്കും . വെള്ളിയാഴ്ച രാവിലെ പത്തു മണി മുതൽ പൂക്കളമത്സരം , ഓണ ചന്ത , വടംവലി മത്സരം , ഘോഷയാത്രയും റോഷൻ, അരുൺ ഗോപൻ എന്നിവർ അവതരിപ്പിക്കുന്ന പ്രത്യേക സംഗീത പരിപാടിയും നടക്കും . സെപ്റ്റംബർ 29 ന് ക്ഷണിക്കപ്പെട്ട 2500 പേർക്കായി ജയൻ ചെട്ടികുളങ്ങരയുടെ നേതൃത്വത്തിൽ പാകം ചെയുന്ന ഓണ സദ്യയും നടക്കും . നൂറ് തൊഴിലാളികൾക്ക് മുണ്ടും ഇതോടൊപ്പം വിതരണം ചെയ്യും . കൂടുതൽ വിവരങ്ങൾക്കായി ഇന്ത്യൻ ക്ലബ് ജനറൽ സെക്രട്ടറി സതീഷ് ഗോപിനാഥൻ നായർ 34330835 , ചീഫ് കോഓർഡിനേറ്റർ മനോജ് നായർ 33470200 , പ്രോഗ്രാം കോംപറ്റീഷൻ കോഓർഡിനേറ്റർ ജോസ്മി ലാലു 33714099 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണെന്നും ഇന്ത്യൻ ക്ലബ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.