ബഹ്‌റൈൻ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ്

മ​നാ​മ: ബഹ്‌റിനിൽ കഴിയുന്ന ഇന്ത്യക്കാരുടെ പ്ര​ശ്‌​ന​ങ്ങ​ള്‍ക്കും പ​രാ​തി​ക​ള്‍ക്കും പ​രി​ഹാ​രം തേ​ടി ഇ​ന്ത്യ​ന്‍ എം​ബ​സി ഓ​പ​ണ്‍ ഹൗ​സ് കഴിഞ്ഞ ദിവസം നടന്നു . ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​ര്‍ വി​നോ​ദ് കെ. ​ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചചടങ്ങിൽ എം​ബ​സി​യു​ടെ കോ​ണ്‍സു​ല​ര്‍ സം​ഘ​വും അ​ഭി​ഭാ​ഷ​ക സ​മി​തി​യും പ​ങ്കെ​ടു​ത്തു. ക​ഴി​ഞ്ഞ ഓ​പ​ൺ ഹൗ​സി​ൽ ഉ​ന്ന​യി​ക്ക​​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ ഒട്ടുമിക്കതും പ​രി​ഹ​രി​ച്ച​താ​യി അം​ബാ​ഡ​ർ അ​റി​യി​ച്ചു. പ്ര​വാ​സി​സ​മൂ​ഹ​ത്തെ പ​രി​പാ​ലി​ക്കു​ന്ന​തി​ല്‍ ബ​ഹ്‌​റൈ​ന്‍ സ​ര്‍ക്കാ​റി​ന്റെ​യും ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ​യും തു​ട​ര്‍ച്ച​യാ​യ പി​ന്തു​ണ​ക്കും സ​ഹ​ക​ര​ണ​ത്തി​നും അ​ദ്ദേ​ഹം ന​ന്ദി പ​റ​ഞ്ഞു. വീ​ട്ടു​ജോ​ലി​ക്കാ​ര്‍ ഉ​ള്‍പ്പെ​ടെ ദു​രി​ത​ബാ​ധി​ത​രാ​യ ഇ​ന്ത്യ​ന്‍ പൗ​ര​ന്മാ​ര്‍ക്ക് താ​മ​സ​സൗ​ക​ര്യ​വും എ​മ​ര്‍ജ​ന്‍സി സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ളും ടി​ക്ക​റ്റു​ക​ളും ഐ.​സി.​ഡ​ബ്ല്യു.​എ​ഫി​ലൂ​ടെ എം​ബ​സി ന​ല്‍കി​.ഇ​ന്ത്യ​ൻ ത​ട​വു​കാ​രെ പൊ​തു​മാ​പ്പ് ന​ൽ​കി വി​ട്ട​യ​ച്ച​തി​ന് ഹ​മ​ദ് രാ​ജാ​വ്, കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ, ബ​ഹ്‌​റൈ​ൻ അ​ധി​കാ​രി​ക​ൾ എ​ന്നി​വ​രോ​ട് അം​ബാ​സ​ഡ​ർ ന​ന്ദി പ​റ​ഞ്ഞു.ഓ​പ​ണ്‍ ഹൗ​സി​ല്‍ പങ്കെടുത്ത എ​ല്ലാ ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​നു​ക​ള്‍ക്കും ക​മ്യൂ​ണി​റ്റി അം​ഗ​ങ്ങ​ള്‍ക്കും കൂട്ടായ്മകൾക്കും പൊതുപ്രവർത്തകർക്കും എം​ബ​സി​യു​ടെ പാ​ന​ൽ അ​ഭി​ഭാ​ഷ​ക​ർ​ക്കും അം​ബാ​സ​ഡ​ര്‍ ന​ന്ദി പ​റ​ഞ്ഞു.