ബഹ്റൈൻ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു .

മനാമ : ബഹ്റിനിലെ ഇന്ത്യൻ തൊഴിലാളികളുടെ പരാതികളും നിർദേശങ്ങളും എംബസ്സിയുടെ നേതൃത്വത്തിൽ ചർച്ച ചെയ്യുന്ന ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു . അംബാസഡർ പിയുഷ് ശ്രീവാസ്തവയുടെ നേതൃത്വത്തിൽ എംബസിയുടെ കോൺസുലർ സംഘവും അഭിഭാഷക സമിതിയും പങ്കെടുത്തു . തൊഴിൽ പരാതിയും പരിഹാരവുമായി ബന്ധപ്പെട്ട് 60 ഇന്ത്യൻ പൗരന്മാർ ഓപ്പൺ ഹൗസിൽ പങ്കെടുത്തു. ഇന്ത്യൻ സമൂഹം, ഐസിആർഎഫ്, ടാസ്ക, വേൾഡ് എൻആർഐ കൗൺസിൽ എന്നിവയുൾപ്പെടെയുള്ള സംഘടനകൾ നിരവധി കോൺസുലറുകളിൽ വിജയകരമായ പരിഹാരത്തിൽ എംബസിയുമായി ചേർന്ന് പ്രവർത്തിച്ചതിനു അംബാസിഡർ അഭിനന്ദനം അറിയിച്ചു തൊഴിൽ പ്രശ്ങ്ങൾ പരിഹരിച്ചു നിരവധി തൊഴിലാളികളെ സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനെക്കുറിച്ച് യോഗം വിശദീകരിച്ചു. എൽഎംആർഎയ്ക്കും ബഹ്റൈൻ സർക്കാർ അധികാരികൾക്കും അംബാസഡർ നന്ദി പറഞ്ഞു . ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുക്കാൻ അംബാസഡർ കമ്മ്യൂണിറ്റി അംഗങ്ങളെ സ്വാഗതം ചെയ്തു . ഓഗസ്റ്റ് 15 രാവിലെ ഏഴിന് എംബസ്സി അങ്കണത്തിൽ പതാക ഉയർത്തൽ ചടങ്ങു നടക്കുമെന്നും അംബാസിഡർ അറിയിച്ചു .