ബഹ്റൈൻ : ഇന്ത്യൻ എംബസ്സിയുടെ നേതൃത്വത്തിൽ എംബസിയിൽ ഓപൺ ഹൗസ് സംഘടിപ്പിച്ചു.ഇന്ത്യൻ പ്രവാസികളുടെ പരാതികൾ പരിഹരിക്കുന്നതിനായി അംബാസഡറുടെ മുന്നിൽ നേരിട്ട് അവതരിപ്പിക്കാനുള്ള അവസരമാണ് ഓപൺ ഹൗസിലൂടെ ലഭിച്ചത്. മിക്ക പരാതികളിലും പരിഹാരം കാണാൻ കഴിഞ്ഞതായി അധികൃതർ അറിയിച്ചു .”പ്രവാസികളുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങളിൽ പരിഹാരം കാണാൻ സഹായിച്ച ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ), ഇമിഗ്രേഷൻ അധികൃതർ എന്നിവർക്കും ഐ.സി.ആർ.എഫ്, ഇന്ത്യൻ ക്ലബ്, വേൾഡ് എൻ.ആർ.ഐ കൗൺസിൽ, ബുദൈയ്യ ഗുരുദ്വാര, ഗുജറാത്തി സമാജ് തുടങ്ങിയ ഇന്ത്യൻ അസോസിയേഷനുകൾ എന്നിവക്കും അംബാസഡർ നന്ദി രേഖപ്പെടുത്തി.ബഹ്റൈനിലേക്ക് സന്ദർശക വിസയിൽ വരുന്നവർ പാലിക്കേണ്ട പുതിയ നിബന്ധനകളെക്കുറിച്ചും അംബാസഡർ ഓപൺ ഹൗ സിൽ വിവരിച്ചു . ഇന്ത്യൻ എംബസിയിൽ അപ്പോയിന്റ്മെന്റുകൾക്കുള്ള EoIBh CONNECT ആപ്പിൽ പാസ്പോർട്ട് സേവനങ്ങൾക്കുള്ള ഐ.വി.എസിനെയും ഉൾപ്പെടുത്തിയതായി അംബാസഡർ അറിയിച്ചു. ഉടൻതന്നെ ഈ സൗകര്യം നിലവിൽ വരുമെന്നും അദ്ദേഹം വ്യക്തമാക്കി .എംബസിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അധ്യാപക ദിനം, ഹിന്ദി ദിവസ് എന്നിവയെക്കുറിച്ച് അംബാസഡർ ഓപ്പൺ ഹൗ സിൽ വിശദീകരിച്ചു .