മനാമ : ബഹ്റൈനിലെ ഇന്ത്യക്കാരുടെ തൊഴിൽ സംബന്ധമായ പരാതികളും പ്രശ്ങ്ങളും അംബാസിഡറുടെ മുമ്പിൽ നേരിട്ട് ബോധിപ്പിക്കാൻ എല്ലാമാസവും അവസാനത്തെ വെള്ളി ആഴ്ച എംബസ്സിയിൽ നടക്കുന്ന ഓപ്പൺ ഹൗസ്സിൽ അംബാസഡർ പിയൂഷ് ശ്രീവാസ്തവ . എംബസിയുടെ കോൺസുലർ ടീമും അഭിഭാഷകരുടെ പാനലും പങ്കെടുത്തു . 40 ഓളം ഇന്ത്യൻ പൗരന്മാർ പരാതി പരിഹാര സദസിൽ പങ്കെടുത്തു.”ഈദ് അൽ ഫിത്തർ” ആശംസകളോടെ തുടങ്ങിയ ഓപ്പൺ ഹൗസ്സിൽ അംബാസഡർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ “മൻ കി ബാത്തിന്റെ” 100-ാം എപ്പിസോഡിന്റെ തത്സമയ സ്ട്രീമിംഗ് കാണുവാനായി ഇന്ത്യൻ കമ്മ്യൂണിറ്റി അംഗങ്ങളെ എംബസിയിലേക്ക് ക്ഷണിച്ചു. കഴിഞ്ഞ ഓപ്പൺ ഹൗസ്സിൽ ഉന്നയിക്കപ്പെട്ട മിക്ക പ്രശ്നങ്ങൾക്കും പരിഹാരമായതിൽ പ്രാദേശിക അധികാരികളുടെ സഹകരണത്തിനും പിന്തുണയ്ക്കും ഇന്ത്യൻ സമൂഹത്തിനും സംഘടനകൾക്കും അംബാസഡർ നന്ദി പറഞ്ഞു. തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള സഹായം, വീട്ടുജോലിക്കാർ ഉൾപ്പെടെ ദുരിതമനുഭവിക്കുന്ന ഇന്ത്യൻ പൗരന്മാരെ എംബസി തുടർന്നും സഹായം നൽകും , താമസവും നൽകൽ, എമർജൻസി സർട്ടിഫിക്കറ്റുകൾ നൽകൽ എന്നി സഹായങ്ങൾ ലഭ്യമാക്കും .ICWF വഴി വിമാന ടിക്കറ്റ് ലഭിച്ച ശർമാൻ ഭൂകിയക്കും , ബാബു പാണ്ഡ്യനും ഇന്ത്യയിലേക്ക് മടങ്ങാൻ സാധിച്ചതായും അംബാസിഡർ അറിയിച്ചു . സേവന അന്വേഷകരുടെ സൗകര്യാർത്ഥം കോൺസുലാർ ഹാളിൽ “കിഡ്സ് കോർണർ” ഉദ്ഘാടനത്തെക്കുറിച്ച് അബാസിഡർ അറിയിച്ചു . ഓപ്പൺ ഹൗസിൽ ഫലപ്രദമായ സംവേദനാത്മക സെഷനായിരുന്നതായും , ഇന്ത്യൻ സമൂഹത്തിന്റെ പരാതികൾ/പ്രശ്നങ്ങൾ വിജയകരമായി ചർച്ച ചെയ്തതായും മറ്റുചിലത് പരിഹരിച്ചതായും , ഓപ്പൺ ഹൗസിലെ സജീവ പങ്കാളിത്തത്തിന് എല്ലാ ഇന്ത്യൻ അസോസിയേഷനുകൾക്കും സമൂഹത്തിനും അംബാസഡർ നന്ദി പറഞ്ഞു.