ബഹ്റൈൻ : ഇന്ത്യൻ എംബസി 2024-ലെ ആദ്യ ഓപ്പൺ ഹൗസ് അംബാസഡർ വിനോദ് കെ ജേക്കബ് ൻ്റെ അധ്യക്ഷതയിൽ സംഘടിപ്പിച്ചു. എംബസിയുടെ കോൺസുലർ സംഘവും അഭിഭാഷക സമിതിയും പങ്കെടുത്തു. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം ഭാഷകളിൽ നടത്തിയ ഓപ്പൺ ഹൗസിൽ 60-ലധികം ഇന്ത്യൻ പൗരന്മാർ പങ്കെടുത്തു.ഇന്ത്യയുടെ 75-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നതിനായി എംബസി സംഘടിപ്പിച്ച പതാക ഉയർത്തൽ ചടങ്ങിൽ ഇന്ത്യൻ കമ്മ്യൂണിറ്റി അംഗങ്ങളുടെ വൻ പങ്കാളിത്തത്തിൽ അംബാസഡർ സന്തോഷം പ്രകടിപ്പിച്ചു. 2024 ജനുവരി 12-ന് എംബസി സംഘടിപ്പിച്ച “ഇന്ത്യ ഇൻ ബഹ്റൈൻ ഫെസ്റ്റിവലിൽ” ഇന്ത്യൻ കമ്മ്യൂണിറ്റി അംഗങ്ങളുടെ ആവേശകരമായ പങ്കാളിത്തത്തിലും അദ്ദേഹം നന്ദി അറിയിച്ചു . ചടങ്ങുകൾക്ക് ഇന്ത്യൻ അസോസിയേഷനുകളുടെ അശ്രാന്ത പരിശ്രമത്തിന് അംബാസഡർ നന്ദിയും അഭിനന്ദനവും അറിയിച്ചു. കോൺസുലാർ, ലേബർ വിഷയങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ ഭൂരിഭാഗവും കഴിഞ്ഞ വർഷം പരിഹരിക്കപ്പെട്ടു. പ്രവാസി സമൂഹത്തെ പരിപാലിക്കുന്നതിൽ പ്രാദേശിക സർക്കാർ അധികാരികളുടെ തുടർച്ചയായ പിന്തുണയ്ക്കും സഹകരണത്തിനും അംബാസഡർ നന്ദി പറഞ്ഞു. അധികൃതരും എംബസിയും തമ്മിലുള്ള സഹകരണം വിലമതിക്കാനാവാ ത്തതാനിന്നും അദ്ദേഹം പറഞ്ഞു .ഓപ്പൺ ഹൗസിൽ ഇന്ത്യൻ സമൂഹത്തിൻ്റെ നിരവധി പരാതികൾ/പ്രശ്നങ്ങൾ വിജയകരമായി പരിഹരിക്കപ്പെട്ടു . മറ്റുള്ളവ എത്രയും വേഗം ഏറ്റെടുക്കും. ഓപ്പൺ ഹൗസിൽ സജീവമായി പങ്കെടുത്തതിന് എല്ലാ ഇന്ത്യൻ അസോസിയേഷനുകൾക്കും കമ്മ്യൂണിറ്റി അംഗങ്ങൾക്കും അംബാസഡർ നന്ദി പറഞ്ഞു.