മനാമ: നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധനകള്‍ ശക്തമായി തുടരുന്നു. ഇതിന്റെ ഭാഗമായി ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി, നാഷണാലിറ്റി, പാസ്‌പോര്‍ട്‌സ്, റെസിഡന്‍സ് അഫയേഴ്‌സുമായി സഹകരിച്ച് മുഹറഖ്, തലസ്ഥാന, തെക്കന്‍ ഗവര്‍ണറേറ്റുകള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി.
ക്രൈം ഡിറ്റക്ഷന്‍ ആന്‍ഡ് ഫോറന്‍സിക് എവിഡന്‍സ് ജനറല്‍ ഡയറക്ടറേറ്റ്, ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍ഫര്‍മേഷന്‍, പോലീസ് ഡയറക്ടറേറ്റുകള്‍ എന്നീ വിഭാഗങ്ങളും പരിശോധനയില്‍ സഹകരിച്ചു. പരിശോധനയില്‍ നിരവധി ലേബര്‍ മാര്‍ക്കറ്റ്, റെസിഡന്‍സി നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതായി അധികൃതര്‍ വ്യക്തമാക്കി. രാജ്യത്തെ തൊഴില്‍ വിപണിയിലെ നിയമവിരുദ്ധ പ്രവണതകള്‍ തടയാനുള്ള സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കണമെന്ന് അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. നിയമലംഘനങ്ങള്‍ 17506055 എന്ന നമ്പറില്‍ വിളിച്ച് പരാതികള്‍ നൽകാമെന്നും അധികൃതർ വ്യക്തമാക്കി.