ആറാമത് ബഹ്‌റൈൻ ഇന്റർനാഷണൽ എയർഷോ ആരംഭിച്ചു

By: Boby Theveril

Bahrain : ബഹ്‌റൈൻ ഇന്റർനാഷണൽ എയർഷോ (BIAS) 2022 ന്റെ ആറാമത് പതിപ്പ് ഹിസ് മജസ്റ്റി കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ സഖിർ എയർ ബേസിൽ  ആരംഭിച്ചു, എയർഷോ നവംബർ 11 വരെ നീണ്ടുനിൽക്കും. 2010-ൽ ആരംഭം കുറിച്ച ബഹ്‌റൈൻ ഇന്റർനാഷണൽ ഷോ അതിന്റെ പത്താം വാർഷികം ആഘോഷിക്കുകയാണ് .നിരവധി സുരക്ഷാ ക്രമീകരണങ്ങൾ ആണ് സകീർ എയർ ബേസിൽ അധികൃതർ ഒരുക്കിയിരിക്കുന്നത്.വ്യോമയാന, പ്രതിരോധ രംഗത്തെ ലോകത്തെ 120 പ്രമുഖ കമ്പനിക പ്രദർശനത്തിൽ പങ്കെടുക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നു . ലോ​ക​ത്തി​​​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 100 സൈ​നി​ക, സൈ​നി​ക, സൈ​നി​കേ​ത​ര പ്ര​തി​നി​ധി സം​ഘ​ങ്ങ​ൾ പങ്കെടുക്കും.എയർബസ്, ബോയിങ്, യു.എസ് ഗൾഫ് സ്ട്രീം, ബ്രിട്ടീഷ് ബി.എ സിസ്റ്റംസ്, ലോക്ഹീഡ് മാർട്ടിൻ, ഇറ്റാലിയൻ ലിയോനാർഡ, റോൾസ് റോയ്സ്, ഫ്രഞ്ച് തെയിൽസ്, ബെൽ ഹെലികോപ്ടർ, സി.എഫ്.എം ഇന്‍റർനാഷനൽ എന്നിവയാണ് പ്രദർശനത്തിൽ പങ്കെടുക്കുന്ന പ്രമുഖർ. കൂടാതെ ഗൾഫ് മേഖലയിലെ പ്രമുഖ കമ്പനികളായ ഗൾഫ് എയർ, എത്തിഹാദ്, സൗദി എയർലൈൻസ്, എമിറേറ്റ്സ്, അറേബ്യ എയർ, അൽസലാം എയർ, അരാംകോ, ഓക്സ്ഫർഡ് ഏവിയേഷൻ, ഡി.എച്ച്.എൽ, ഫെഡെക്സ്, യു.എ.ഇ സ്പേസ് ഏജൻസി, സൗദി സ്പേസ് ഏജൻസി, തവാസുൻ ഇക്കണോമിക് കൗൺസിൽ എന്നിവയും പ്രദർശനത്തിന് സംബന്ധിക്കുന്നുണ്ട്  .തുർക്കിയയിൽനിന്നുള്ള വ്യോമയാന, പ്രതിരോധ കമ്പനികളായ അതോക്കർ ആമേർഡ് വെഹിക്കിൾ ഇൻഡസ്ട്രി കമ്പനി, ടർക്കിഷ് ഏറോസ്പേസ് ഇൻഡസ്ട്രി കമ്പനി, റോക്സ്റ്റാൻ മിസൈൽ ഇൻഡസ്ട്രി കമ്പനി എന്നിവയും ഗൾഫിലെയും അന്താരാഷ്ട്രതലത്തിലെയും മറ്റ് നിരവധി കമ്പനികളും പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്. നൂറ്റിമുപ്പതോളം സിവിൽ, സൈനിക വിമാനങ്ങൾ പ്രദർശിപ്പിക്കുന്ന എയർഷോയിൽ അന്താരാഷ്ട്ര ഏറോബാറ്റിക് ടീമുകളും പങ്കാളികൾ ആണ് .ഇതോടൊപ്പം വിവിധ ഫോറങ്ങളും സംഘടിപ്പിക്കുന്നുണ്ട് .ഇന്ത്യൻ പവലിയൻ ആയ  ഡിപ്പാർട്മെന്റ് ഓഫ് ഡിഫെൻസ് പ്രൊഡക്ഷൻ ഗവെര്മെന്റ് ഓഫ് ഇന്ത്യയുടെ പ്രദർശന ഉത്ഘാടനം അംബാസിഡർ പിയുഷ് ശ്രീവാസ്തവ നിർവഹിച്ചു .മുൻപ് വാർത്തകളിൽ ഇടം നേടിയിരുന്ന ഇന്ത്യൻ നിർമിതി ആയ തേജസ് പ്രതോരോധ വിമാനം ഉൾപ്പെടെ ഉള്ളവയുടെ മാതൃക പാവലിയനിൽ പ്രദർശിപ്പിച്ചിരുന്നു.ഇന്ത്യൻ പ്രതോരോധ സ്ഥാപനമായ ഡി ആർ ഡി ഓ കഴിഞ്ഞ എയർ ഷോകളിൽ ശ്രദ്ധ നേടിയിരുന്നു .ഇത്തവണത്തെ ഏറ്റവും പ്രത്യേകത ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ എയര്‍ഷോയില്‍ ചരിത്രത്തില്‍ ആദ്യമായി ഇസ്രായേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസ് (ഐഎഐ) സംബന്തിക്കുന്നതാണ് . സിവില്‍ ഏവിയേഷന്‍, റഡാറുകള്‍, ഏവിയോണിക്സ്, എയര്‍ ഡിഫന്‍സ് സിസ്റ്റംസ്, കോസ്റ്റല്‍ ഗാര്‍ഡ്, ഡ്രോണ്‍ ഗാര്‍ഡ് സിസ്റ്റങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ അത്യാധുനിക വ്യോമയാന ഉല്‍പ്പന്നങ്ങള്‍ ഇസ്രായേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസ് എയര്‍ഷോയില്‍ പ്രദര്‍ശിപ്പിക്കും.ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും ഒപ്പിട്ട അബ്രഹാം കരാര്‍ നിലവില്‍ വന്നതിനെ തുടര്‍ന്ന് ബഹ്‌റൈനും ഇസ്രായേലും തമ്മിലുള്ള സഹകരണ കൂടുതൽ ശക്തമായിരുന്നു.ഈ വര്ഷം കുടുംബങ്ങൾക്കും കുട്ടികൾക്കും വേണ്ടിയുള്ള കൂടുതൽ വിനോദ പരിപാടികളും ഫുഡ് ട്രക്കുകളും പ്രദർശനത്തിന്റെ ഭാഗമായി നടക്കുന്നുണ്ട്  . കുട്ടികൾക്കായി വിവിധ മത്സരങ്ങൾ, കാർട്ടൂൺ കഥാപാത്രങ്ങളുടെ ഗെയിമുകൾ കൂടാതെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും ക്ലെവർ പ്ലേയുടെയും സഹകരണത്തോടെ 8 നും 12 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കായി വിദ്യാഭ്യാസപരവുമായ ശിൽപശാലകളും നടക്കും.12 വയസിനു മുകളിലത്തെ ഉള്ളവർക്ക് ടിക്കറ്റിനു പ്രതിദിനം 5 ദിനാറും , 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യവുമായി നൽകും . ബഹ്‌റൈൻ ഇന്റർനാഷണൽ എയർഷോ വെബ്‌സൈറ്റിലും എല്ലാ ബഹ്‌റൈൻ പോസ്റ്റ് ഔട്ട്‌ലെറ്റുകളിലും സഖീറിലെ ഇവന്റ് സൈറ്റിൽ നിന്ന് നേരിട്ടും ടിക്കറ്റുകൾ ലഭിക്കും . എയർ ഷോ ബഹ്‌റൈൻ സാമ്പത്തിക മേഖലക്ക് കൂടുതൽ ഉണർവ് സൃഷ്ഠിക്കുന്നതോടൊപ്പം കൂടുതൽ ജോലി സാദ്ധ്യതകൾ സൃഷ്ഠിക്കുമെന്നും അധികൃതർ വ്യക്തമാക്കുന്നു . രണ്ടുവർഷത്തിലൊരിക്കൽ നടക്കുന്ന പ്രദർശനം 2018ലാണ് അവസാനം സംഘടിപ്പിച്ചത്. കോവിഡ്19 കാരണം 2020ലെ പ്രദർശനം റദ്ദ് ചെയ്തിരുന്നു .
അന്താരാഷ്ട്ര എയർ ഷോ നടക്കുന്നതോടെ ബഹ്‌റൈൻ സാമ്പത്തിക മേഖലയ്ക്ക് കൂടുതൽ ഉണർവ് സൃഷ്ടിക്കും എന്നാണ് കരുതപ്പെടുന്നത്.മൂന്നു ദിവസം നീളുന്ന എയർ ഷോ  ഈമാസം പതിനൊന്നിന് അവസാനിക്കും .