ബഹ്റൈൻ : ബഹ്റൈൻ സാമ്പത്തിക മേഖലക്ക് കൂടുതൽ ഊർജം നൽകുന്ന ബഹ്റൈൻ ഇന്റർനാഷനൽ എയർഷോ നവംബർ 13 മുതൽ 15 വരെ സാഖീർ എയർ ബേസിൽവെച്ച് നടക്കും.ബഹ്റൈൻ ഗതാഗത ടെലികമ്യൂണിക്കേഷൻ മന്ത്രാലയം, റോയൽ ബഹ്റൈൻ എയർഫോഴ്സ്, ഫാർൺബറോ ഇന്റർനാഷനൽ എന്നിവയുടെ സഹകരണത്തോടെയാണ് ബഹ്റൈൻ ഇന്റർനാഷനൽ എയർഷോ (ബി.ഐ.എ.എസ്) 2024 നടക്കുന്നത് . ഇത് സംബന്ധിച്ചു കഴിഞ്ഞ ദിവസം ഗതാഗത, ടെലികമ്യൂണിക്കേഷൻ മന്ത്രാലയവും ഗൾഫ് എയർ ഗ്രൂപ് ഹോൾഡിങ് കമ്പനിയും (ജി.എഫ്.ജി) എയർഷോ സ്പോൺസർഷിപ് കരാറിൽ ഒപ്പുവെച്ചു.ഹമദ് രാജാവിന്റെ രക്ഷാകർതൃത്വത്തിലും രാജാവിന്റെ വ്യക്തിഗത പ്രതിനിധി ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽ ഖലീഫയുടെ മേൽനോട്ടത്തിലുമായിരിക്കും പരിപാടി നടക്കുക.വിവിധ രാജ്യങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര കമ്പനികൾ ഷോയിൽ പങ്കെടുക്കും . ഈ മേഖലയുമായി ബന്ധപ്പെട്ട വില്പന, സഹകരണം , ട്രേഡിങ്ങ് സാധ്യതകൾ ഇതോടൊപ്പം നടക്കും . കൂടാതെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പവനിയനുകളുടെ പ്രത്യേക ഏരിയയും സന്ദർശക്കായി ഒരുക്കും .