മനാമ: ഈ മാസം (നവംബർ) 9 മുതൽ 11 വരെ സഖീർ എയർബേസിലാണ് എയർ ഷോ നടക്കുന്നത്. വ്യോമയാന, പ്രതിരോധ രംഗത്തെ ലോകത്തെ പ്രമുഖ കമ്പനികളെല്ലാം പ്രദർശനത്തിൽ പങ്കെടുക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നു . എയർബസ്, ബോയിങ്, യു.എസ് ഗൾഫ് സ്ട്രീം, ബ്രിട്ടീഷ് ബി.എ സിസ്റ്റംസ്, ലോക്ഹീഡ് മാർട്ടിൻ, ഇറ്റാലിയൻ ലിയോനാർഡ, റോൾസ് റോയ്സ്, ഫ്രഞ്ച് തെയിൽസ്, ബെൽ ഹെലികോപ്ടർ, സി.എഫ്.എം ഇന്‍റർനാഷനൽ എന്നിവയാണ് പ്രദർശനത്തിൽ പങ്കെടുക്കുന്ന പ്രമുഖർ. കൂടാതെ ഗൾഫ് മേഖലയിലെ പ്രമുഖ കമ്പനികളായ ഗൾഫ് എയർ, എത്തിഹാദ്, സൗദി എയർലൈൻസ്, എമിറേറ്റ്സ്, അറേബ്യ എയർ, അൽസലാം എയർ, അരാംകോ, ഓക്സ്ഫർഡ് ഏവിയേഷൻ, ഡി.എച്ച്.എൽ, ഫെഡെക്സ്, യു.എ.ഇ സ്പേസ് ഏജൻസി, സൗദി സ്പേസ് ഏജൻസി, തവാസുൻ ഇക്കണോമിക് കൗൺസിൽ എന്നിവയും പ്രദർശനത്തിനെത്തും.തുർക്കിയയിൽനിന്നുള്ള വ്യോമയാന, പ്രതിരോധ കമ്പനികളായ അതോക്കർ ആമേർഡ് വെഹിക്കിൾ ഇൻഡസ്ട്രി കമ്പനി, ടർക്കിഷ് ഏറോസ്പേസ് ഇൻഡസ്ട്രി കമ്പനി, റോക്സ്റ്റാൻ മിസൈൽ ഇൻഡസ്ട്രി കമ്പനി എന്നിവയും ഗൾഫിലെയും അന്താരാഷ്ട്രതലത്തിലെയും മറ്റ് നിരവധി കമ്പനികളും പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്. നൂറ്റിമുപ്പതോളം സിവിൽ, സൈനിക വിമാനങ്ങൾ പ്രദർശിപ്പിക്കുന്ന എയർഷോയിൽ അന്താരാഷ്ട്ര ഏറോബാറ്റിക് ടീമുകളും ഷോയിൽ പങ്കാളികൾ ആകും .
ഇതോടൊപ്പം വിവിധ ഫോറങ്ങളും സംഘടിപ്പിക്കും.ഇന്ത്യൻ പ്രതോരോധ സ്ഥാപനമായ ഡി ആർ ഡി ഓ കഴിഞ്ഞ എയർ ഷോകളിൽ ശ്രദ്ധ നേടിയിരുന്നു , ഇന്ത്യൻ നിർമിതി ആയ തേജസ് പ്രതോരോധ വിമാനം മുൻപ് വാർത്തകളിൽ ഇടം നേടിയിരുന്നു .
ഇത്തവണത്തെ ഏറ്റവും പ്രത്യേകത ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ എയര്‍ഷോയില്‍ ചരിത്രത്തില്‍ ആദ്യമായി ഇസ്രായേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസ് (ഐഎഐ) സംബന്തിക്കുന്നതാണ് . സിവില്‍ ഏവിയേഷന്‍, റഡാറുകള്‍, ഏവിയോണിക്സ്, എയര്‍ ഡിഫന്‍സ് സിസ്റ്റംസ്, കോസ്റ്റല്‍ ഗാര്‍ഡ്, ഡ്രോണ്‍ ഗാര്‍ഡ് സിസ്റ്റങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ അത്യാധുനിക വ്യോമയാന ഉല്‍പ്പന്നങ്ങള്‍ ഇസ്രായേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസ് എയര്‍ഷോയില്‍ പ്രദര്‍ശിപ്പിക്കും.ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും ഒപ്പിട്ട അബ്രഹാം കരാര്‍ നിലവില്‍ വന്നതിനെ തുടര്‍ന്ന് ബഹ്‌റൈനും ഇസ്രായേലും തമ്മിലുള്ള സഹകരണ കൂടുതൽ ശക്തമായിരുന്നു.എബ്രഹാം ഉടമ്പടി ഒപ്പുവച്ചതിന് ശേഷം രണ്ട് വര്‍ഷം ആഘോഷിക്കുമ്പോള്‍, ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ എയര്‍ഷോയില്‍ പങ്കെടുക്കുന്നതിലും ഗള്‍ഫ് മേഖലയിലെ ബിസിനസ് പങ്കാളികളുമായുള്ള സഹകരണം വിശാലമാക്കുന്നതിലും കമ്പനിക്ക് സന്തോഷമുണ്ടെന്ന് ഇസ്രായേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസ് പ്രസിഡന്റും സിഇഒയുമായ ബോവാസ് ലെവി അറിയിച്ചു .
ഈ വര്ഷം കുടുംബങ്ങൾക്കും കുട്ടികൾക്കും വേണ്ടിയുള്ള കൂടുതൽ വിനോദ പരിപാടികളും ഫുഡ് ട്രക്കുകളും പ്രദർശനത്തിന്റെ ഭാഗമായി സംഘടിപ്പിക്കും . കുട്ടികൾക്കായി വിവിധ മത്സരങ്ങൾ, കാർട്ടൂൺ കഥാപാത്രങ്ങളുടെ ഗെയിമുകൾ കൂടാതെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും ക്ലെവർ പ്ലേയുടെയും സഹകരണത്തോടെ 8 നും 12 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കായി വിദ്യാഭ്യാസപരവുമായ ശിൽപശാലകളും നടക്കും.12 വയസിനു മുകളിലത്തെ ഉള്ളവർക്ക് ടിക്കറ്റിനു പ്രതിദിനം 5 ദിനാറും , 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യവുമായി നൽകും . ബഹ്‌റൈൻ ഇന്റർനാഷണൽ എയർഷോ വെബ്‌സൈറ്റിലും എല്ലാ ബഹ്‌റൈൻ പോസ്റ്റ് ഔട്ട്‌ലെറ്റുകളിലും സഖീറിലെ ഇവന്റ് സൈറ്റിൽ നിന്ന് നേരിട്ടും ടിക്കറ്റുകൾ ലഭിക്കും . എയർ ഷോ ബഹ്‌റൈൻ സാമ്പത്തിക മേഖലക്ക് കൂടുതൽ ഉണർവ് സൃഷ്ഠിക്കുന്നതോടൊപ്പം കൂടുതൽ ജോലി സാദ്ധ്യതകൾ സൃഷ്ഠിക്കുമെന്നും അധികൃതർ വ്യക്തമാക്കുന്നു . രണ്ടുവർഷത്തിലൊരിക്കൽ നടക്കുന്ന പ്രദർശനം 2018ലാണ് അവസാനം സംഘടിപ്പിച്ചത്. കോവിഡ്19 കാരണം 2020ലെ പ്രദർശനം റദ്ദ് ചെയ്തിരുന്നു .
ബഹ്‌റൈൻ അന്താരാഷ്ട്ര എയർ ഷോ ഈ മാസം ഒൻപതു മുതൽ : ആദ്യമായി ഇസ്രായേൽ പ്രതിരോധ സ്ഥാപനം പങ്കെടുക്കും .
By : Boby Theveril