ബഹ്റൈൻ : ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയവും ജെനസിസ് കാറുകളുടെ എക്സ്ക്ലൂസീവ് ഏജൻ്റായ ഫസ്റ്റ് മോട്ടോഴ്സും ബഹ്റൈൻ ഇൻ്റർനാഷണൽ എയർഷോ (BIAS) 2024 നായി ഗോൾഡൻ സ്പോൺസർഷിപ്പ് കരാറിൽ ഒപ്പുവച്ചു,ഗതാഗത ടെലികമ്മ്യൂണിക്കേഷൻ മന്ത്രി മുഹമ്മദ് ബിൻ താമർ അൽ കഅബിയും ഫസ്റ്റ് മോട്ടോഴ്സ് മാനേജിംഗ് ഡയറക്ടർ നവാഫ് ഖാലിദ് അൽ സയാനിയും കരാറിൽ ഒപ്പുവച്ചു. ഭരണാധികാരി ഹമദ് ബിൻ ഈസ അൽ ഖലീഫ യുടെ രക്ഷാകർതൃത്വത്തിൽ സഖിർ എയർ ബേസിൽ നവംബർ 13 മുതൽ 15 വരെ ആണ് എയർ ഷോ നടക്കുന്നത് .എക്സിബിഷനിൽ പങ്കെടുക്കുന്ന ഔദ്യോഗിക പ്രതിനിധികൾക്ക് ഫസ്റ്റ് മോട്ടോഴ്സ് G90, G80 മോഡൽ വാഹനങ്ങൾ നൽകും.ബഹ്റൈൻ ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയം, റോയൽ ബഹ്റൈൻ എയർഫോഴ്സ്, ഫാർൺബറോ ഇൻ്റർനാഷണൽ എന്നിവയുടെ സഹകരണത്തോടെയാണ് BIAS 2024 സംഘടിപ്പിക്കുന്നത്.