ബഹ്റൈൻ : ബഹ്റൈൻ സാമ്പത്തിക മേഖലക്ക് കൂടുതൽ ഊർജം നൽകുന്ന ബഹ്റൈൻ ഇന്റർനാഷനൽ എയർഷോ നവംബർ 13 മുതൽ 15 വരെ സാഖീർ എയർ ബേസിൽവെച്ച് നടക്കും.ബഹ്റൈൻ ഗതാഗത ടെലികമ്യൂണിക്കേഷൻ മന്ത്രാലയം, റോയൽ ബഹ്റൈൻ എയർഫോഴ്സ്, ഫാർൺബറോ ഇന്റർനാഷനൽ എന്നിവയുടെ സഹകരണത്തോടെയാണ് ബഹ്റൈൻ ഇന്റർനാഷനൽ എയർഷോ (ബി.ഐ.എ.എസ്) 2024 നടക്കുന്നത് . ഇത് സംബന്ധിച്ചു ഗതാഗത, ടെലികമ്യൂണിക്കേഷൻ മന്ത്രാലയവും ഗൾഫ് എയർ ഗ്രൂപ് ഹോൾഡിങ് കമ്പനിയും (ജി.എഫ്.ജി) എയർഷോ സ്പോൺസർഷിപ് കരാറിൽ ഒപ്പു വച്ചിരുന്നു .ഹമദ് രാജാവിന്റെ രക്ഷാകർതൃത്വത്തിലും രാജാവിന്റെ വ്യക്തിഗത പ്രതിനിധി ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽ ഖലീഫയുടെ മേൽനോട്ടത്തിലുമായിരിക്കും പരിപാടി നടക്കുക.വിവിധ രാജ്യങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര കമ്പനികൾ ഷോയിൽ പങ്കെടുക്കും .ഇന്റർനാഷനൽ എയർഷോയുടെ ഏഴാം പതിപ്പിൽ, എയ്റോസ്പേസ്, ഡിഫൻസ് ലീഡർമാരുടെ കൂടി കാഴ്ചകളും നടക്കും . 11 ആഗോള വിമാന നിർമാതാക്കൾ ഉൾപ്പെടെ 135 കമ്പനികളാണ് എയർഷോയിൽ പങ്കെടുക്കുന്നത്. 56 രാജ്യങ്ങളിൽനിന്നുള്ള 223ലധികം ഔദ്യോഗിക പ്രതിനിധികളും പരിപാടിയിൽ പങ്കെടുക്കും.20 സർക്കാർ സ്ഥാപനങ്ങൾ പ്രദർശനത്തെ പിന്തുണക്കുകയും പങ്കെടുക്കുകയും ചെയ്യും. എയർഷോയിൽ പൂർണമായും ബുക്ക് ചെയ്ത ചാലറ്റുകൾ, ഈ മേഖലയിലെ വിവിധ കമ്പനികളുടെ സ്റ്റാളുകൾ ഉൾപ്പെട്ട എക്സിബിഷൻ ഹാൾ, സ്റ്റാറ്റിക്, ഫ്ലയിങ് ഡിസ്പ്ലേകൾക്കുള്ള ഒരു എയർക്രാഫ്റ്റ് ഡിസ്പ്ലേ ഏരിയ, കുടുംബങ്ങൾക്കായി പ്രത്യേക മേഖല എന്നിവയുണ്ടാകും ഈ മേഖലയുമായി ബന്ധപ്പെട്ട വില്പന, സഹകരണം , ട്രേഡിങ്ങ് സാധ്യതകൾ ഇതോടൊപ്പം നടക്കും . കൂടാതെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പവനിയനുകളുടെ പ്രത്യേക ഏരിയയും സന്ദർശക്കായി ഒരുക്കും .എയർഷോയുടെ ഒരുക്കം പൂർത്തിയായതായി സംഘാടകസമിതി അറിയിച്ചു. ലോകോത്തര ഫ്ലൈയിങ് ഡിസ്പ്ലേകളടക്കം ഉണ്ടാകുന്ന മേളയിൽ വ്യോമയാനരംഗത്തെ പ്രമുഖർ പങ്കെടുക്കും. സാഖീർ എയർ ബേസിൽ നടന്ന കമ്മിറ്റിയുടെ ഓർഗനൈസിങ് കമ്മിറ്റി യോഗത്തിൽ ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽ ഖലീഫ അധ്യക്ഷതവഹിച്ചു. മുതിർന്ന ഉദ്യോഗസ്ഥരുമായി അദ്ദേഹം ഒരുക്കം വിലയിരുത്തി.
ബഹ്റൈൻ ഇന്റർനാഷനൽ എയർഷോ നവംബർ 13 മുതൽ 15 വരെ : ഒരുക്കങ്ങൾ പൂർത്തിയായതായി അധികൃതർ
By: Boby Theveril - Oommen