ബഹ്റൈൻ : ഇന്ത്യൻ ക്ലബ് സംഘടിപ്പിക്കുന്ന ബഹ്റൈൻ ഇന്റർനാഷനൽ സീരീസ് ബാഡ്മിന്റൺ ടൂർണമെന്റ് ഇന്ന് തുടക്കം കുറിക്കും . ബഹ്റൈൻ ബാഡ്മിന്റൺ ആൻഡ് സ്ക്വാഷ് ഫെഡറേഷനുമായി സഹകരിച്ചാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത് . നവംബർ 22 മുതൽ 27വരെ നീണ്ടുനിൽക്കും. 26 രാജ്യങ്ങളിൽനിന്നുള്ള 196 ഓളം താരങ്ങൾ ടൂർണമെന്റിൽ പങ്കെടുക്കും . രാവിലെ 9.30ന് ആരംഭിക്കുന്ന മത്സരങ്ങൾ രാത്രി ഒമ്പതുമണി വരെ നീണ്ടുനിൽക്കും.പുരുഷ, വനിത സിംഗിൾസ്, ഡബ്ൾസ്, മിക്സഡ് ഡബ്ൾസ് എന്നീ വിഭാഗങ്ങളിൽ മത്സരങ്ങൾ നടക്കും.ബഹ്റൈനിലെ ഏറ്റവും വലിയ രാജ്യാന്തര ബാഡ്മിന്റൺ ടൂർണമെന്റിനാണ് ഇന്ത്യൻ ക്ലബ് വേദിയൊരുക്കുന്നതെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു .ഇന്ത്യയിൽനിന്നുള്ള പുരുഷ ഡബ്ൾസ് താരങ്ങളായ ശ്യാം പ്രസാദ്, എസ്. സുഞ്ജിത്ത് എന്നിവരും പങ്കെടുക്കും , സൗദി അറേബ്യ, മാലദ്വീപ്, മലേഷ്യ, തായ്ലൻഡ്,ഇന്ത്യ, ആസ്ട്രേലിയ, അസർബൈജാൻ, ചൈനീസ് തായ്പേയ്, ഇംഗ്ലണ്ട്, ഫിൻലൻഡ്, ജർമനി, ഇന്തോനേഷ്യ, ഇറ്റലി, ശ്രീലങ്ക, യുക്രെയ്ൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള ബാഡ്മിന്റൺ താരങ്ങളും ടൂർണമെന്റിൽ പങ്കെടുക്കും . കൂടുതൽ വിവരങ്ങൾക്ക് 17253157 , ടൂർണമെന്റ് ഡയറക്ടർ അനിൽ കുമാർ കോളിയാടൻ (3773 3499), ബാഡ്മിന്റൺ സെക്രട്ടറി സി.എം. ജുനിത്ത് (6635 9777) എന്നിവരെയോ ബന്ധപ്പെടാം.ഇന്ത്യൻ ക്ലബ് പ്രസിഡന്റ് കെ.എം. ചെറിയാൻ, ജനറൽ സെക്രട്ടറി സതീഷ് ഗോപിനാഥ് തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. ഇന്ത്യൻ ക്ലബിന്റെ ഫേസ്ബുക്ക് പേജിൽ മത്സരങ്ങൾ സംബന്ധിച്ച പൂർണവിവരങ്ങൾ ലഭ്യമാണ്.