പ്രവാസികളുടെ പ്രിയങ്കര രാജ്യമായി ബഹ്‌റൈൻ

By: Vidya Venu

ബഹ്‌റൈൻ : പ്രവാസികൾക്ക് പ്രിയങ്കരമായ രാജ്യങ്ങളിൽ ബഹ്റൈന് 15 ആം സ്ഥാനം ലഭിച്ചു. ഏറ്റവും വലിയ പ്രവാസി കൂട്ടായ്മയായ ഇന്‍റർനേഷൻസ് നടത്തിയ ‘എക്സ്പാറ്റ് ഇൻസൈഡർ സർവേ’യിലാണ് ബഹ്റൈൻ സ്ഥാനം കരസ്തമാക്കിയത്. ഇതോടെ ജി.സി.സി രാജ്യങ്ങളിൽ മൂന്നാമതാണ് ബഹ്റൈന്റെ സ്ഥാനം ലഭിച്ചിരിക്കുന്നത് . യു.എ.ഇയും ആറാം സ്ഥാനവും പന്ത്രാണ്ടം സ്ഥാനത്തുള്ള ഒമാനുമാണ് മുന്നിലുള്ളത്.ഖത്തർ (26), സൗദി അറേബ്യ (27), കുവൈത്ത് (52) എന്നിങ്ങനെയാണ് മറ്റ് ജി.സി.സി രാജ്യങ്ങളുടെ പട്ടിക . കുവൈറ്റ്‌ പട്ടികയിൽ ഏറ്റവും പിന്നിലാണ് .181 രാജ്യങ്ങളിൽ താമസിക്കുന്ന 177 രാജ്യക്കാരായ 11,970 പ്രവാസികളാണ് സർവേയിൽ പങ്കെടുത്തത്. ജീവിതനിലവാരം, ജോലി കണ്ടെത്താനുള്ള എളുപ്പം, തൊഴിൽ സാഹചര്യം തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ്
സർവേ നടത്തിയിരിക്കുന്നത്.
മെക്സികോ, ഇന്തോനേഷ്യ, തായ്വാൻ, പോർചുഗൽ, സ്പെയിൻ, യു.എ.ഇ, വിയറ്റ്നാം, തായ്ലൻഡ്, ആസ്ട്രേലിയ, സിംഗപ്പൂർ എന്നിവയാണ് പട്ടികയിൽ ആദ്യ 10 രാജ്യങ്ങളായി ഇടംനേടിയത്. അവസാന സ്ഥാനങ്ങളിൽ കുവൈത്ത്, ന്യൂസിലൻഡ്, ഹോങ്കോങ്, സൈപ്രസ്, ലക്സംബർഗ്, ജപ്പാൻ, ദക്ഷിണാഫ്രിക്ക, തുർക്കി, ഇറ്റലി, മാൾട്ട എന്നീ രാജ്യങ്ങളും ഉൾപ്പെട്ടിരിക്കുന്നു.