ബഹ്‌റൈൻ ഇന്ത്യൻ എംബസിയുമായി ചേർന്ന് ലേബർ ക്യാമ്പുകളിൽ ഫുഡ് കിറ്റുകൾ വിതരണം ചെയ്ത് സംസ്കൃതി ബഹ്‌റൈൻ

ബഹ്‌റൈൻ : ഭാരതത്തിന്റെ 72 മത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു ബഹ്‌റൈൻ ഇന്ത്യൻ എംബസിയുമായി ചേർന്ന് സംസ്കൃതി ബഹ്‌റൈൻ, ബഹ്‌റിനിലെ വിവിധ മേഖലയിലുള്ള ലേബർ ക്യാമ്പുകളിൽസന്ദർശിച്ച് ബുദ്ധിമുട്ടനുഭവിക്കുന്ന തൊഴിലാളികൾക്ക് നൂറിൽപരം ഫുഡ് കിറ്റുകൾ വിതരണം ചെയ്യുകയുണ്ടായി ഫുഡ് കിറ്റ് വിതരണത്തിൽ സംസ്കൃതി ബഹ്‌റൈൻ പ്രസിഡന്റ് ശ്രീ പ്രവീൺ നായർ, ജനറൽ സെക്രട്ടറി ശ്രീ പങ്കജ് മാലിക്, എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീ ഗണേഷ്,ശ്രീ രജീഷ് ടി ഗോപാൽ, യൂണിറ്റ് ഭാരവാഹികളായ ശ്രീ മനോജ്‌, ശ്രീ സന്തോഷ്‌, ശ്രീ ജ്യോതിഷ് എന്നിവർ നേതൃത്വം നൽകി ഈ സദ്പ്രവർത്തിക്കായുള്ള സഹായങ്ങൾ നൽകിയ ബഹ്‌റൈൻ ഇന്ത്യൻ എംബസിയോട് അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നതായി സംസ്കൃതി ബഹ്‌റൈൻ പ്രസിഡന്റ് ശ്രീ പ്രവീൺ നായർ അറിയിച്ചു