ബഹ്‌റൈൻ കേരള കാതലിക് അസോസിയേഷൻ ”ഓണം പൊന്നോണം 2024 “

മനാമ : ബഹ്റൈനിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കേരള കാത്തലിക് അസോസിയേഷൻ (കെസിഎ), ഓണം പൊന്നോണം 2024 ” എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിക്കുന്നു. വിവിധ സാംസ്കാരിക പരിപാടികളും ഓണവുമായി ബന്ധപ്പെട്ട മത്സരങ്ങളും ഉൾപ്പെടെ ആസ്വാദകർക്ക് ദൃശ്യ വിരുന്നാകുന്ന ഓണാഘോഷ പരിപാടികൾ 2024 സെപ്റ്റംബർ 6 മുതൽ ആരംഭിച്ച് 2024 ഒക്ടോബർ 4 -ന് സ്വാദിഷ്ടമായ ഓണം സ്പെഷ്യൽ വിഭവ ഓണ സദ്യയോട് കൂടെ പര്യവസാനിക്കും.2024 സെപ്തംബർ 6 ന് വെള്ളിയാഴ്ച ഉദ്ഘാടന പരിപാടിയോടെ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും.ആഘോഷത്തിന്റെ പതാക ഉയർത്തൽ ചടങ്ങോടെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകൾ സമാരംഭിക്കും. അതോടൊപ്പം അംഗങ്ങൾക്ക് വേണ്ടിയുള്ള ഓണ പുടവ മത്സരവും സംഘടിപ്പിക്കും.ഓണവുമായി ബന്ധപ്പെട്ട് ഓപ്പൺ ടു ആൾ കാറ്റഗറിയിലും മെംബേർസ് ഒൺലി കാറ്റഗറിയിലുമായി പരമ്പരാഗത മത്സരങ്ങൾ സംഘടിപ്പിക്കും. ഓണാഘോഷ പരിപാടികൾക്കൊപ്പം പായസം മത്സരം,തിരുവാതിര, ഓണപ്പാട്ട് മത്സരം,പരമ്പരാഗത ഓണം വസ്ത്രധാരണ മത്സരമായ “തനിമലയാളി” ഓണപ്പുടവ മത്സരം, വടംവലി മത്സരം, പഞ്ച ഗുസ്തി മത്സരം, കുട്ടികൾക്ക് വേണ്ടിയുള്ള മാവേലി മത്സരം എന്നിവ സംഘടിപ്പിക്കും. പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിൽ 2024 സെപ്തംബർ 27 വെള്ളിയാശ്ച കെസിഎ പരിസരത്ത് ഗ്രാൻഡ് ഫിനാലെ പരിപാടി നടക്കും. വ്യത്യസ്ത വിഭവങ്ങളോടെ സ്വാദിഷ്ടമായ “ഓണസദ്യ” 2024 ഒക്ടോബർ 4 വെള്ളിയാഴ്ച KCA ഹാളിൽ നടക്കും. ഓണാഘോഷ കമ്മിറ്റി ചെയർമാൻ നിത്യൻ തോമസ് , വൈസ് ചെയർമാൻ ഫിലിപ്പ് ജോൺ എന്നിവരും കെസിഎ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും കോർ ഗ്രൂപ്പ് അംഗങ്ങളും ഉൾപ്പെട്ട 51 അംഗ സംഘാടകസമിതിയാണ് കെസിഎ -ബി എഫ് സി “ഓണം പൊന്നോണം 2024 ” ഓണാഘോഷ പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.