ബഹ്‌റൈൻ കേരള കാത്തലിക് അസോസിയേഷൻ ദി ഇന്ത്യൻ ടാലൻറ്റ് സ്കാൻ 2024

ബഹ്‌റൈൻ : കേരള കാത്തലിക് അസോസിയേഷൻ (കെ‌.സി‌.എ) കുട്ടികൾക്കായി നടത്തിവരുന്ന കലാ-സാഹിത്യ, സംസ്കാരിക മാമാങ്കം “ദി ഇന്ത്യൻ ടാലൻറ്റ് സ്കാൻ” ഈ വർഷവും നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. ബഹ്‌റൈനിൽ താമസക്കാരായ എല്ലാ ഇന്ത്യൻ കുട്ടികൾക്കും പങ്കെടുക്കുവാൻ സാധിക്കുന്ന മത്സരങ്ങൾ ഒക്ടോബർ 2024 മുതൽ ഡിസംബർ 2024 വരെ നടത്തപ്പെടും. “പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി ശ്രീ വർഗീസ് ജോസഫ് (ചെയർമാൻ), ശ്രീ റോയ് സി ആന്റണി (വൈസ് ചെയർമാൻ), ശ്രീ ജോയൽ ജോസ് (വൈസ് ചെയർമാൻ), ശ്രീമതി സിമി ലിയോ (വൈസ് ചെയർമാൻ), ശ്രീ ലിയോ ജോസഫ് (എക്സ് ഒഫീഷ്യോ) എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്”, കെസിഎ പ്രസിഡന്റ് ശ്രീ ജെയിംസ് ജോൺ പറഞ്ഞു. പരിപാടിയുടെ വിവിധ വശങ്ങൾ ഏകോപിപ്പിക്കാൻ ജോബി ജോർജ്, നിക്സൺ വർഗീസ്, സണ്ണി ഐരൂർ, തോമസ് ജോൺ, നിത്യൻ തോമസ്, ജൂലിയറ്റ് തോമസ്, അശോക് മാത്യു, മനോജ് മാത്യു, ജിതിൻ ജോസ്, ജിൻസ് ജോസഫ്, സോബിൻ സി ജോസ്, ബാബു വർഗീസ്, വിനോദ് ഡാനിയൽ, ജോഷി വിതയത്തിൽ, ആൽവിൻ സേവി, മരിയ ജിബി, സിമി അശോക്, പ്രെറ്റി റോയ്, ഷൈനി നിത്യൻ എന്നിവരുടെ നേതൃത്വത്തിൽ വിവിധ സബ്കമ്മിറ്റികളും രൂപീകരിച്ചു.മുൻകാല ടാലൻ്റ് സ്കാൻ മത്സരങ്ങളിൽ രക്ഷിതാക്കളിൽ നിന്ന് ലഭിച്ച നല്ല പ്രതികരണത്തിന് കെസിഎ ജനറൽ സെക്രട്ടറി ശ്രീ വിനു ക്രിസ്റ്റി നന്ദി രേഖപ്പെടുത്തി. “ഇത്രയും അനുകൂലമായ പ്രതികരണം കാണുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണെന്നും ഈ ഇവൻ്റ് വൻ വിജയമാക്കുന്നതിന് എല്ലാവരും നൽകുന്ന പിന്തുണയെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.ഇവൻ്റുകളുടെ രജിസ്‌ട്രേഷൻ 2024 സെപ്റ്റംബർ 23-ന് ആരംഭിക്കുകയും 2024 ഒക്ടോബർ 10-ന് അവസാനിക്കുകയും ചെയ്യുമെന്ന് ITS പ്രോഗ്രാം ചെയർമാൻ ശ്രീ. വർഗീസ് ജോസഫ് പറഞ്ഞു. ഈ വർഷം നിരവധി പുതിയ ഇവൻ്റുകൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും, പ്രോഗ്രാം കൂടുതൽ പങ്കാളിത്തത്തോടെയും പ്രൊഫഷണലിസത്തോടെയും കെസിഎയുടെ ഉന്നത നിലവാരത്തിൽ നടത്താൻ വേണ്ട തയ്യാറെടുപ്പുകൾ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ, പങ്കെടുക്കുന്ന കുട്ടികളുടെ വ്യക്തിത്വ വികസനത്തിന് ഊന്നൽ നൽകുന്നതിനായി ടീം ഇവെന്റുകൾ പ്രോത്സാഹിപ്പിക്കും. ഒക്ടോബർ 25നു തുടങ്ങുന്ന മത്സരങ്ങൾ ഡിസംബർ രണ്ടാമത്തെ ആഴ്ചയോടെ തീരുമെന്നാണ് പ്രതീക്ഷിക്കുന്നത്.സ്കൂൾ പരീക്ഷയുടെ ഷെഡ്യൂൾ കണക്കിലെടുത്തു 2024 നവംബർ 2 മുതൽ നവംബർ 12 വരെ മത്സരങ്ങൾ ഉണ്ടാവുകയില്ല.ബഹ്‌റൈനിൽ താമസിക്കുന്ന, 2019 സെപ്റ്റംബർ 30 നും 2006 ഒക്ടോബർ 1 നും ഇടയിൽ ജനിച്ച ഇന്ത്യക്കാരായ കുട്ടികൾ ഇന്ത്യൻ ടാലന്റ്റ് സ്കാനിൽ പങ്കെടുക്കുവാൻ യോഗ്യരാണ്. പങ്കെടുക്കുന്നവരെ പ്രായത്തിൻറ്റെ അടിസ്ഥാനത്തിൽ 5 ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു: –

ഗ്രൂപ്പ്-1 2017 ഒക്ടോബർ 1 നും 2019 സെപ്റ്റംബർ 30 നും ഇടയിൽ ജനിച്ച കുട്ടികൾ
ഗ്രൂപ്പ്-2 2015 ഒക്ടോബർ 1 നും 2017 സെപ്റ്റംബർ 30 നും ഇടയിൽ ജനിച്ച കുട്ടികൾ
ഗ്രൂപ്പ്-3 2013 ഒക്ടോബർ 1 നും 2015 സെപ്റ്റംബർ 30 നും ഇടയിൽ ജനിച്ച കുട്ടികൾ
ഗ്രൂപ്പ്-4 2010 ഒക്ടോബർ 1 നും 2013 സെപ്റ്റംബർ 30 നും ഇടയിൽ ജനിച്ച കുട്ടികൾ
ഗ്രൂപ്പ്-5 2006 ഒക്ടോബർ 1 നും 2010 സെപ്റ്റംബർ 30 നും ഇടയിൽ ജനിച്ച കുട്ടികൾ

ഈ വർഷം 5 ഗ്രൂപ്പുകൾക്കുമായി ഏകദേശം 180 വ്യക്തിഗത മത്സര ഇനങ്ങൾ ഉണ്ടായിരിക്കുന്നതാണ്. കൂടാതെ, തിരഞ്ഞെടുക്കാൻ നിരവധി ടീം ഇവന്റുകളും ഉണ്ട്. ഒരു മത്സരാർത്ഥിക്ക് 10 വ്യക്തിഗത ഇനത്തിലും കൂടാതെ എല്ലാ ടീം ഇനങ്ങളിലും പങ്കെടുക്കുവാൻ സാധിക്കും. ടീം ഇനങ്ങളിൽ നേടിയ പോയിന്റുകൾ വക്തിഗത ചാമ്പ്യൻഷിപ്പ് അവാർഡിനായി കണക്കാക്കില്ല, എന്നാൽ പോയിൻറ്റുകൾ സമനിലയാകുന്ന പക്ഷം ടീം ഇനങ്ങളിൽ നേടിയ പോയിന്റ്റ് അവാർഡ് നിർണയത്തിന് മാനദണ്ഡമാക്കും.

അപേക്ഷകൾ ഓൺലൈനായും ഓഫ്‌ലൈനായും സ്വീകരിക്കും. ഓൺലൈൻ ലിങ്ക് താമസിയാതെ പബ്ലിഷ് ചെയ്യുന്നതാണ്.

ഓരോ മത്സരാർത്ഥികളും പ്രത്യേക ഫോമുകൾ പൂരിപ്പിച്ചു നൽകേണ്ടുന്നതാണ്. എൻ‌ട്രിഫോമുകൾ സമർപ്പിക്കാനുള്ള അവസാന തീയതി 2024 ഒക്ടോബർ 10 ആയിരിക്കും.ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്ന വിജയികൾക്കുള്ള നിരവധി അവാർഡുകൾക്കും ട്രോഫികൾക്കും പുറമെ പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റുകളും നൽകുന്നതായിരിക്കും.ഇന്ത്യൻ ടാലന്റ്റ് സ്കാൻ 6 മത്സരവിഭാഗങ്ങൾ ആയിട്ടാണ് തിരിച്ചിരിക്കുന്നത് . നാട്യരത്‍ന മത്സരങ്ങൾ, സംഗീതരത്‍ന മത്സരങ്ങൾ, കലാരത്‍ന മത്സരങ്ങൾ, സാഹിത്യ രത്‍ന മത്സരങ്ങൾ, ആഡ്-ഓൺ മത്സരങ്ങൾ, കൂടാതെ ടീം ഇന മത്സരങ്ങൾ. ഇവൻ്റുകളുടെ ലിസ്റ്റ് താഴെ കൊടുക്കുന്നു. യോഗ്യരായ ഗ്രൂപ്പുകളെ ബ്രാക്കറ്റിൽ സൂചിപ്പിച്ചിരിക്കുന്നു.

വ്യക്തിഗത ഇവൻ്റുകൾ: ഭരതനാട്യം (3,4,5); സിനിമാറ്റിക് ഡാൻസ് (1,2,3,4,5); നാടോടി നൃത്തം (1,2,3,4,5); കഥക് നൃത്തം (3,4,5); കുച്ചിപ്പുടി (3,4,5); മോഹിനിയാട്ടം (3,4,5); വെസ്റ്റേൺ ഡാൻസ് (1,2,3,4,5); കർണാടക സംഗീതം (4,5); ക്രിസ്ത്യൻ ഭക്തിഗാനം – മലയാളം (1,2,3,4,5); ചലച്ചിത്ര ഗാനം – ഹിന്ദി (1,2,3,4,5); ചലച്ചിത്ര ഗാനം – മലയാളം (1,2,3,4,5); ഹിന്ദുസ്ഥാനി സംഗീതം (3,4,5); ഇൻസ്ട്രുമെൻ്റൽ മ്യൂസിക് (3,4,5); കരോക്കെ ആലാപനം – ഹിന്ദി (2,3,4,5); ലൈറ്റ് മ്യൂസിക് മലയാളം (2,3,4,5); നാടൻപാട്ട് – മലയാളം (3,4,5); ക്ലേ മോഡലിംഗ് (1,2,3,4,5); ഡ്രോയിംഗ് & പെയിൻ്റിംഗ് (1,2,3,4,5); കാർട്ടൂൺ ഡ്രോയിംഗ് (3,4,5); പെൻസിൽ ഡ്രോയിംഗ് (2,3,4,5); വെജിറ്റബിൾ കാർവിങ് (4,5); ഫ്ലവർ അറേഞ്ചുമെന്റ് (3,4,5); അടിക്കുറിപ്പ് എഴുത്ത് – ഇംഗ്ലീഷ് (3,4,5); എസ്സേ റൈറ്റിംഗ് ഇംഗ്ലീഷ് (3,4,5); കവിതാ പാരായണം ഇംഗ്ലീഷ്/ഹിന്ദി/മലയാളം (1,2,3,4,5); ഇംഗ്ലീഷ് കവിതയെഴുത്ത് (3,4,5); പ്രസംഗം ഇംഗ്ലീഷ്/മലയാളം (3,4,5); സ്റ്റോറി ടെല്ലിംഗ് ഇംഗ്ലീഷ്/മലയാളം (1,2); ആക്ഷൻ സോംഗ് (1,2); ഫാൻസി ഡ്രസ് (1,2,3,4,5); പൊതുവിജ്ഞാനം (1,2,3,4,5); മെമ്മറി ടെസ്റ്റ് (1,2); മോണോ ആക്ട് (3,4,5); സ്പെല്ലിംഗ് ബീ (1,2,3,4,5); ഇൻ്റലിജൻസ് ടെസ്റ്റ് (1,2,3,4,5); ഫാഷൻ ഷോ (1,2,3,4,5); കൈയക്ഷരം (2,3,4,5).

ടീം ഇവൻ്റുകൾ: ജൂനിയേഴ്സ് (ഗ്രൂപ്പുകൾ 1 & 2): നാടോടി നൃത്തം, സിനിമാറ്റിക് ഡാൻസ്, വെസ്റ്റേൺ ഡാൻസ്, ഗ്രൂപ്പ് സോംഗ് (ഹിന്ദി അല്ലെങ്കിൽ മലയാളം), ദേശഭക്തി ഗാനം – ഹിന്ദി; ടാബ്ലോ; സീനിയർ (ഗ്രൂപ്പുകൾ 3,4,5): നാടോടി നൃത്തം, സിനിമാറ്റിക് ഡാൻസ്, വെസ്റ്റേൺ ഡാൻസ്, അറബിക് ഡാൻസ്, ഗ്രൂപ്പ് സോംഗ് (ഹിന്ദി അല്ലെങ്കിൽ മലയാളം), ദേശഭക്തി ഗാനം ഹിന്ദി, നാടൻപാട്ട് (മലയാളം), മൈം, ടാബ്ലോ.

ഒക്ടോബർ 25നു നടക്കുന്ന ഉത്ഘാടനത്തിനു ശേഷം മത്സരങ്ങൾ ആരംഭിക്കും. വിശദമായ മത്സര ക്രമം പിന്നീട് പ്രസിദ്ധീകരിക്കും.

ഗ്രൂപ്പ് ചാമ്പ്യൻഷിപ്പ് അവാർഡ്
ഓരോ ഗ്രൂപ്പിലും ഏറ്റവും ഉയർന്ന പോയിന്റ് നേടുകയും കുറഞ്ഞത് ഒരു ഒന്നാം സമ്മാനവും ഒരു A ഗ്രേഡും കരസ്ഥമാക്കുന്ന മത്സരാർത്ഥിക്ക് ഗ്രൂപ്പ് ചാമ്പ്യൻഷിപ്പ് അവാർഡ് നൽകും. അവൻ/അവൾ കുറഞ്ഞത് 3 വ്യക്തിഗത വിഭാഗങ്ങളിൽ നിന്നുള്ള സമ്മാനങ്ങളും നേടണം കൂടാതെ ടീം മത്സരങ്ങളിലൊന്നിലെങ്കിലും പങ്കെടുത്തിരിക്കണം.

കെ.സി.‌എ സ്പെഷ്യൽ ഗ്രൂപ്പ് ചാമ്പ്യൻഷിപ്പ് അവാർഡ് കെ.‌സി‌.എ അംഗങ്ങളായ കുട്ടികൾക്കു മാത്രമുള്ളതാണ്. ഓരോ ഗ്രൂപ്പിലും കുറഞ്ഞത് ഒരു ഒന്നാം സമ്മാനവും ഒരു A ഗ്രേഡും നേടി ഏറ്റവും കൂടുതൽ പോയിന്റ്റ് കരസ്ഥമാക്കുന്ന കെ‌.സി.‌എ അംഗമായാ മത്സരാർത്ഥിക്ക് ഈ അവാർഡ് നൽകും. അവൻ/അവൾ ടീം മത്സരങ്ങളിലൊന്നിലെങ്കിലും പങ്കെടുക്കണം.

കലപ്രതിഭ അവാർഡ്, കലാതിലകം അവാർഡ്
താഴെപ്പറയുന്ന മാനദണ്ഡങ്ങൾ പാലിക്കുന്ന ആൺകുട്ടികളിലും പെൺകുട്ടികളിലും ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ആൺകുട്ടിക്ക് കലപ്രതിഭ അവാർഡും, പെൺകുട്ടിക്ക് കലാതിലകം അവാർഡും സർട്ടിഫിക്കറ്റിനുമൊപ്പം എവർ റോളിംഗ് ട്രോഫി സമ്മാനിക്കും:

1. കുറഞ്ഞത് ഒരു ഒന്നാം സമ്മാനവും ഒരു A ഗ്രേഡും നേടിയിരിക്കണം
2. കുറഞ്ഞത് 3 വ്യക്തിഗത വിഭാഗങ്ങളിൽ നിന്നുള്ള സമ്മാനങ്ങൾ നേടിയിരിക്കണം.
3. ടീം മത്സരങ്ങളിൽ നിന്ന് കുറഞ്ഞത് ഒരു എ/ബി ഗ്രേഡെങ്കിലും നേടിയിരിക്കണം
4. ഒരു മത്സര വിഭാഗത്തിൽ നിന്ന്, മികച്ച 5 ഫലങ്ങൾ മാത്രമേ പരിഗണിക്കൂ. (ഉദാ: സംഗീത രത്‌ന വിഭാഗത്തിൽ നിന്ന് ഒരു കുട്ടി 6 സമ്മാനങ്ങൾ നേടിയാൽ, ആ വിഭാഗത്തിൽ നിന്ന് മികച്ച 5 ഫലങ്ങൾ മാത്രമേ പരിഗണിക്കൂ. ഈ അവാർഡ് ജേതാവ് ബഹുമുഖ പ്രതിഭ ആണെന്ന് ഉറപ്പാക്കാനാണിത്.)

നാല് വിഭാഗങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ്റ് കരസ്ഥമാക്കുന്ന മത്സരാർത്ഥിക്കൾക്ക് പ്രത്യേക അവാർഡും കെ.സി.എ നൽകുന്നു. നാട്യ രത്‌ന അവാർഡ് ഡാൻസ് വിഭാഗത്തിൽ പങ്കെടുക്കുന്ന എല്ലാ ഗ്രൂപ്പുകളിലെ മത്സരാർഥികളിൽ ഏറ്റവും ഉയർന്ന പോയിന്റ്റ് നേടുകയും കുറഞ്ഞത് ഒരു ഒന്നാം സമ്മാനവും ഒരു A ഗ്രേഡും കരസ്ഥമാക്കുന്നവർക്കു സമ്മാനിക്കുന്നു. അവൻ/അവൾ ടീം മത്സരങ്ങളിലൊന്നിലെങ്കിലും പങ്കെടുത്തിരിക്കണം. അതുപോലെ സംഗീത രത്‌ന അവാർഡ്, കലാ രത്‌ന അവാർഡ്, സാഹിത്യ രത്‌ന അവാർഡ് എന്നിവ അതാത് വിഭാഗത്തിലെ വിജയികൾക്ക് സമ്മാനിക്കും.

സ്കൂളുകളുടെ പങ്കാളിത്വത്തിനും പ്രകടന മികവിനും ഉള്ള അവാർഡ്
ഇന്ത്യൻ ടാലന്റ്റ് സ്കാൻ 2024 ൽ പങ്കെടുക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്ന സ്കൂളുകൾക്ക് പങ്കെടുക്കുന്ന കുട്ടികളുടെ എണ്ണത്തിൻറ്റെ അടിസ്ഥാനത്തിലും, ആ സ്കൂളുകളിൽ നിന്നുള്ള കുട്ടികൾക്ക് ലഭിച്ച മൊത്തം ഗ്രേഡ്/ജയിച്ച പോയിൻറ്റുകളുടെ അടിസ്ഥാനത്തിലും പ്രത്യേക അവാർഡ് നൽകുകയും ആദരിക്കുകയും ചെയ്യും.

മികച്ച നൃത്ത അധ്യാപക അവാർഡ്
ഈ അവാർഡ് കുട്ടികളെ മത്സരങ്ങളിൽ പങ്കെടുപ്പിക്കുവാൻ നൃത്ത അധ്യാപകർ നടത്തുന്ന പരിശ്രമങ്ങളെ അഭിനന്ദിക്കാനും കഴിവിനെ ആദരിക്കാനും വേണ്ടി ഏർപ്പെടുത്തിയിരിക്കുന്നു. മത്സരങ്ങൾക്ക് മുമ്പായി അല്ലെങ്കിൽ രജിസ്ട്രേഷൻ സമയത്ത് മത്സരാർത്ഥികൾ എഴുതി നൽകുന്ന അധ്യാപകരിൽ നിന്നുമാണ് ഇതു തിരഞ്ഞെടുക്കുന്നത്. ഏറ്റവും കൂടുതൽ കുട്ടികളെ പങ്കടുപ്പിച്ചതും, വ്യക്തിഗത, ടീം ഇനങ്ങളിൽ പങ്കെടുക്കുന്നവരുടെ എണ്ണം, ലഭിച്ച ഗ്രേഡുകൾ, പോയിന്റുകൾ, കുട്ടികൾ നേടിയ സമ്മാനങ്ങൾ എന്നിവയാണ് ഈ അവാർഡിന് മാനദണ്ഡം.

മികച്ച സംഗീത അധ്യാപക അവാർഡ്
കുട്ടികളെ മത്സരങ്ങളിൽ പങ്കെടുപ്പിക്കുവാൻ സംഗീത അധ്യാപകർ നടത്തുന്ന പരിശ്രമങ്ങളെ അഭിനന്ദിക്കാനും കഴിവിനെ ആദരിക്കാനും വേണ്ടി പ്രത്യേക അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നു. മത്സരങ്ങൾക്ക് മുമ്പായി അല്ലെങ്കിൽ രജിസ്ട്രേഷൻ സമയത്ത് മത്സരാർത്ഥികൾ എഴുതി നൽകുന്ന അധ്യാപകരിൽ നിന്നുമാണ് ഇതു തിരഞ്ഞെടുക്കുന്നത്. ഏറ്റവും കൂടുതൽ കുട്ടികളെ പങ്കടുപ്പിച്ചതും, വ്യക്തിഗത, ടീം ഇനങ്ങളിൽ പങ്കെടുക്കുന്നവരുടെ എണ്ണം, ലഭിച്ച ഗ്രേഡുകൾ, പോയിന്റുകൾ, കുട്ടികൾ നേടിയ സമ്മാനങ്ങൾ എന്നിവയാണ് ഈ അവാർഡിന് മാനദണ്ഡം.ഓരോ മത്സര ഇനത്തിനും കെ.സി‌.എ അംഗങ്ങൾക്ക് ഒരു ദിനാറും, കെ‌.സി‌.എ അംഗങ്ങളല്ലാത്തവർക്ക് രണ്ട് ദിനാറും പ്രവേശന ഫീസ്സായി നിശ്ചയിച്ചുണ്ട് . ഡാൻസ് ഇനങ്ങൾക്കായി, കെ.സി‌.എ അംഗങ്ങൾക്ക് രണ്ട് ദിനാറും അംഗങ്ങളല്ലാത്തവർക്ക് ഓരോ ഇനത്തിനും മൂന്ന് ദിനാറും, ടീം മത്സരങ്ങൾക്കായി, കെ.സി‌.എ അംഗങ്ങളായ ടീമിന് അഞ്ചു ദിനാറും അംഗങ്ങളല്ലാത്ത ടീമിന് പത്തു ദിനാറും ആയിരിക്കും ഫീസ്. കെസിഎ അംഗങ്ങൾ ഇതിനായി സെപ്റ്റംബർ 2024 വരെയുള്ള മെമ്പർഷിപ് ഫീസ് അടച്ചിരിക്കണം.കൂടുതൽ വിവരങ്ങൾക്ക് സംഘാടക സമിതി ചെയർമാൻ ശ്രീ. വർഗീസ് ജോസഫ് (38185420 or 38984900) അല്ലെങ്കിൽ വൈസ് ചെയർമാൻമാരായ ശ്രീ. റോയ് സി. ആന്റണി (39681102), ശ്രീ ജോയൽ ജോസ് (36077033), ശ്രീമതി സിമി ലിയോ (36268208), അല്ലെങ്കിൽ എക്സ് ഒഫീഷ്യോ ശ്രീ ലിയോ ജോസഫ് (39207951) എന്നിവരെ ബന്ധപ്പെടാവുന്നതാണ്