ബഹ്‌റൈൻ – കേരള നേറ്റീവ് ബോൾ ഫെഡറേഷൻ ടൂർണമെന്റിൽ മണർകാടിന് ഉജ്ജ്വല വിജയം

മനാമ : ബഹ്‌റൈൻ – കേരള നേറ്റീവ് ബോൾ ഫെഡറേഷൻ ടൂർണമെന്റിന് സിഞ്ച് മൈതാനിയിൽ 22/10/2021 വെള്ളിയാഴ്ച്ച നടന്ന പ്രാഥമിക റൗണ്ടിലെ രണ്ടാം മത്സരത്തിൽ ചിങ്ങവനം ടീമിനെ 11 എണ്ണത്തിന് തോൽപ്പിച്ച് മണർകാട് ടീം ഉജ്ജ്വല വിജയം കരസ്ഥമാക്കി. ടൂർണമെന്റിന്റെ രണ്ടാം മത്സരത്തിന്റെ ഉത്ഘാടനം BKNBF പ്രസിഡണ്ട്‌ ശ്രീ. റെജി കുരുവിളയുടെ അധ്യക്ഷതയിൽ കൂടിയ മീറ്റിങ്ങിൽ ബഹ്‌റൈൻ സെന്റ് പീറ്റേഴ്‌സ് ഇടവക വികാരി റവ. ഫാ. റോജൻ പേരകത്ത് നിർവ്വഹിച്ചു. സെന്റ്ജോർജ് ക്നാനായ പള്ളി വികാരി റവ. ഫാ. നോബിൻ തോമസ് മത്സരത്തിന് മുന്നോടി ആയി ആദ്യ പന്ത് വെട്ടി. സെന്റ് പീറ്റേഴ്‌സ് ഇടവക സെക്രട്ടറി ജസ്റ്റിൻ ജേക്കബ്, ട്രസ്റ്റി റെജി വർഗീസ്, കോട്ടയം പ്രവാസി അസോസിയേഷൻ പ്രസിഡന്റ് ജെയ്‌സൺ കവുങ്കലത്ത്, സെക്രട്ടറി അനിൽ മാത്യു, ഫെഡറേഷൻ സെക്രട്ടറി സാജൻ തോമസ്, വൈസ് പ്രസിഡന്റ് റോബിൻ എബ്രഹാം, എന്നിവർ ടൂർണമെന്റിന് ആശംസകൾ നേർന്നു. നിരവധി കായിക പ്രേമികളുടെ സാന്നിധ്യം മത്സരത്തിന് ആവേഷമായി. അടുത്ത വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞ് 2.30 തിന് നടക്കുന്ന മത്സരത്തിൽ മണർകാട് ടീമിനെ പുതുപ്പള്ളി ടീം നേരിടും.