മനാമ : ബഹ്‌റൈൻ – കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ നേതൃത്വത്തിൽ സിഞ്ച് മൈതാനിയിൽ നടന്നു വന്നുകൊണ്ടിരുന്ന ഒന്നാമത് ഫെഡറേഷൻ കപ്പ് ഫൈനൽ മത്സരത്തിൽ മണർകാട് ടീമിനെ പരാജയപ്പെടുത്തി പുതുപ്പള്ളി ടീം ജേതാക്കൾ ആയി. വെള്ളിയാഴ്ച്ച നടന്ന ഫൈനൽ മത്സരത്തിന്റെ ഉത്ഘാടന കർമ്മം BKNBF പ്രസിഡണ്ട് ശ്രീ. റെജി കുരുവിളയുടെ അധ്യക്ഷതയിൽ കൂടിയ മീറ്റിങ്ങിൽ കുവൈറ്റ് കേരള നേറ്റീവ് ബോൾ ഫെഡറേഷൻ ചെയർമാൻ ശ്രീ. സാം നന്ത്യാട്ട് ഔപാചരികമായി ഉത്ഘാടനം ചെയ്തു. മുൻകാല നാടൻ പന്ത് കളി പ്രതിഭ K. E. ഈശോ മുഖ്യ അഥിതി ആയിരുന്നു. ബഹ്‌റൈൻ സെന്റ് പീറ്റേഴ്‌സ് ഇടവക വികാരി റവ. ഫാ. റോജൻ പേരകത്ത് ആശംസകൾ നേർന്നു. നാടൻ പന്തുകളിയെക്കുറിച്ച് വളർന്ന് വരുന്ന പുതു തലമുറയ്ക്ക് അറിവ് പകരനായി ഒരുക്കിയിട്ടുള്ള പഠന കളരിയുടെ ഉത്ഘാടനം കെ. ഇ. ഈശോ നിർവ്വഹിച്ചു. വാശിയേറിയ ഫൈനൽ മത്സരത്തിന് ശേഷം നടന്ന സമ്മാനദാന ചടങ്ങിൽ ബഹ്‌റൈൻ കേരളാ സമാജം പ്രസിഡന്റ് ശ്രീ. പി. വി. രാധാകൃഷ്ണപിള്ളയും, കെ. ഇ. ഈശോയും ചേർന്ന് വിജയികൾക്ക് ട്രോഫികളും ക്യാഷ് അവാർഡും കൈമാറി. രണ്ടാം സ്ഥാനക്കാരായ മണർകാട് ടീമിന് മീഡിയ വൺ ചീഫ് എഡിറ്റർ ശ്രീ. സിറാജ് പള്ളിക്കരയും, O I C C ഗ്ലോബൽ ജനറൽ സെക്രട്ടറി ശ്രീ. രാജു കല്ലുമ്പുറവും ചേർന്ന് ട്രോഫിയും, ക്യാഷ് അവാർഡും വിതരണം ചെയ്തു. ടൂർണമെന്റിലെ മുഖ്യ അഥിതിയും, മുൻകാല നാടൻ പന്ത് കളികാരനുമായ ശ്രീ. K E ഇശോയെ ശ്രീ. P V രാധാകൃഷ്ണ പിള്ള പൊന്നാട അണിയിച്ച് ആദരിച്ചു. 2022 ഏപ്രിൽ മെയ് മാസങ്ങളിൽ BKNBF നടത്താൻ ഉദ്ദേശിക്കുന്ന ജി. സി. സി. കപ്പിന്റെ വിളംബരം ശ്രീ. പി. വി. രാധാകൃഷ്ണപിള്ളയും, സാം നന്ദ്യാട്ടും, രാജു കല്ലുമ്പുറവും ചേർന്ന് നിവ്വഹിച്ചു. മുൻ കാല നാടൻ പന്ത് കളിക്കാരൻ ശ്രീ. മത്തായിക്കുള്ള ചികിത്സാ സഹായ നിധി സെന്റ് പീറ്റേഴ്‌സ് ഇടവക വികാരി റവ. ഫാ. റോജൻ പേരകത്ത് ശ്രീ. കെ. ഇ. ഇശോയ്ക്ക് കൈമാറി. ബഹ്‌റൈൻ മീഡിയാ സിറ്റി ചെയർമാൻ ശ്രീ. ഫ്രാൻസിസ് കൈതാരത്ത്, O I C C ദേശീയ പ്രസിഡന്റ് ശ്രീ. ബിനു കുന്തന്താനം,
ഫ്രണ്ട്‌സ് അസോസിയേഷൻ പ്രസിഡന്റ് ജമാൽ നാഡ്‌വി, കോട്ടയം പ്രവാസി ഫോറം പ്രസിഡന്റ് സോണിസ് ഫിലിപ്പ്, കോട്ടയം പ്രവാസി അസോസിയേഷൻ സെക്രട്ടറി അനിൽ മാത്യു, എന്നിവർ സമാപന സമ്മേളനത്തിൽ സന്നിഹിതരായിരുന്നു.
ടൂർണമെന്റിലെ മികച്ച പൊക്കിയടിക്കാരനായി ശ്രീ. ഡെൽഫിൻ (ചിങ്ങവനം ടീം ), മികച്ച പിടുത്തക്കാരനായി ശ്രീ. ആന്റോ (വാകത്താനം ടീം ), ഏറ്റവും കൂടുതൽ എണ്ണം വീട്ടിയതിന് ശ്രീ. റോബി കാലായിൽ (മണർകാട് ടീം ) മികച്ച കളിക്കാരനും, പൊക്കി വെട്ടുകാരനുമായി ശ്രീ. ശ്രീരാജ് സി. പി. ( പുതുപ്പള്ളി ടീം ) ഫൈനലിലെ മികച്ച താരമായിരുന്നു ശ്രീ. സിറിൽ ( മണർകാട് ടീം.) എന്നിവരെയും തിരഞ്ഞെടുത്തു.
ശ്രീ.ഫെഡറേഷൻ സെക്രട്ടറി സാജൻ തോമസ്, വൈസ് പ്രസിഡന്റ് റോബിൻ എബ്രഹാം, ശ്രീരാജ് സി. പി, മനോഷ് കോര, അനീഷ് ഗൗരി, ബിനു കോട്ടയിൽ, നിബു കുര്യൻ, ജോജി ഈശോ, പോൾ ജോൺ, പ്രിനു കുര്യൻ എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി. നിരവധി നാടൻ പന്ത് കളി പ്രേമികളുടേയും കുടുംബാംഗങ്ങളുടെയും സാന്നിധ്യം ടൂർണമെന്റിന് ആവേശമേകി.