ബഹ്റൈൻ : ബുക്ക് ഫെസ്റ്റിവൽ ദിവസങ്ങളിൽ രണ്ട് തവണ നടത്തപ്പെടുന്ന സ്പോട്ട് ക്വിസ് കോർണർ നൂറു കണക്കിനാളുകളെ ആകർഷിച്ചുവരികയാണ്. ആധുനീക സാങ്കേതിക വിദ്യകളുപയോഗിച്ച് കാണിക്കുന്ന ചോദ്യങ്ങൾക്ക് മൊബൈൽ ഫോണിലൂടെ ഉത്തരം നൽകുന്ന രീതിയിലാണ് മത്സരം സംവിധാനിച്ചിരിക്കുന്നതെന്ന് സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര പറഞ്ഞു.
മത്സരത്തിൽ പങ്കെടുക്കുകയും വിജയക്കുകയും ചെയ്ത മത്സരാർഥികൾക്ക് പുസ്തകങ്ങളടക്കം സമ്മാനം നൽകി വരികയാണ്. സാഹിത്യ വിഭാഗത്തിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന ക്വിസ് ക്ലബ്ബിൻ്റെ കൺവീനർ രേണു ഉണ്ണികൃഷ്ണനാണ്.സുമി ജിജോ, ധന്യ അനീഷ്, ശ്രീദേവി സുബിൻ, സിജി ബിനു, ജീവൻ ഷാ, തുടങ്ങിയവർ ക്വിസ് മത്സരങ്ങൾ നിയന്ത്രിക്കുന്നു. ഐ.ടി.ക്ലബ്ബിൻ്റെ സഹകരണത്തോടെ നടത്തുന്ന ക്വിസ് മത്സരങ്ങൾക്ക് ദിലീഷ് കുമാർ, ബിനു വേലിയിൽ തുടങ്ങിയവർ സാങ്കേതിക സഹായങ്ങൾ നൽകി വരുന്നു.
ക്വിസ് മത്സരങ്ങൾക്ക് രസകരവും വിജ്ഞാനപ്രദവുമായ പുതിയ മുഖം നൽകാൻ കഴിഞ്ഞ ക്വിസ് ക്ലബിനെ സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണ പിള്ളയും വർഗ്ഗീസ് കാരക്കലും അഭിനന്ദിച്ചു.