ബഹ്‌റിൻ : കേരളീയ സമാജം ചിൽഡ്രൻസ് വിംഗ് സംഘടിപ്പിക്കുന്ന സർഗോത്സവമായ ” ആടാം പാടാം ” എന്ന പരിപാടിയുടെ ഈ വർഷത്തെ പ്രവർത്തനങ്ങൾ ജൂൺ 24 ശനിയാഴ്ച രാത്രി 7.30 ന് ബാബുരാജൻ ഹാളിൽ അരങ്ങേറുന്ന വിവിധ കലാപരിപാടികളോടെ തുടക്കം കുറിക്കും.
സമാജം കുടുംബാംഗങ്ങൾക്കും അവരുടെ കുട്ടികൾക്കും പരിശീലനത്തിന്റെ ഭാഗമായോ, അരങ്ങേറ്റമായോ കലാ രൂപങ്ങൾ ആസ്വാദകർക്ക് മുന്നിൽ പ്രകടമാക്കുവാനുള്ള അവസരമാണ് ആടാം പാടാം സംഘടിപ്പിക്കുന്നതി ലൂടെ ചിൽഡ്രൻസ് വിംഗ് ലക്ഷ്യമിടുന്നത്.വിവിധ നൃത്ത രൂപങ്ങൾ, ലളിതഗാനം, കരോക്കേ, നാടൻപാട്ട്, ശാസ്ത്രീയ സംഗീതം, കഥ പ്രസംഗം, ഏകാഭിനയം, ശബ്ദ അനുകരണം തുടങ്ങി എല്ലാ കലാ രൂപങ്ങളും അവതരിപ്പിക്കുവാനുള്ള വേദിയും സൗകര്യവും സജ്ജീകരണവും ആണ് കേരളീയ സമാജം ചിൽഡ്രൻസ് വിംഗ് ഇതുവഴി കുട്ടികൾക്കായി ഒരുക്കുന്നത്.തിങ്ങി നിറഞ്ഞ സദസ്സിന്റ സാന്നിധ്യത്തിൽ മുൻ വർഷങ്ങളിൽ നടത്തി വന്നിരുന്ന ഈ പരിപാടി പങ്കെടുത്തവരുടെ എണ്ണത്തിൽ മാത്രമല്ല അവതരിപ്പിക്കപ്പെട്ട കലാ പ്രകടനങ്ങളുടെ വൈവിദ്ധ്യത്തിലും നിലവാരത്തിലും മുന്നിട്ടു നിന്നിരുന്നു.മത്സരത്തിന്റെ പിരി മുറുക്കങ്ങൾ ഇല്ലാതെ കലാ സാഹിത്യ രംഗത്തെ സമർത്ഥരായ കുട്ടികളെ കണ്ടെത്തുവാനും വേദിയിൽ എത്തിക്കുവാനും അവരുടെ സർഗാത്മക കഴിവുകളെ പ്രകാശമന മാക്കുവാനും ഇത്തരത്തിലൊരു തുറന്ന വേദി സംഘടിപ്പിക്കുന്നതിലൂടെ സാധ്യമാകുമെന്ന് സമാജം പ്രസിഡന്റ് ശ്രീ. പി. വി. രാധാകൃഷ്ണപിള്ള, സെക്രട്ടറി ശ്രീ. വർഗീസ് കാരക്കൽ, വൈസ് പ്രസിഡന്റ് ശ്രീ. ദേവദാസ് കുന്നത്ത് എന്നിവർ അറിയിച്ചു.കലാ പരിപാടികൾ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്
പരിപാടിയിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.കൂടുതൽ വിവരങ്ങക്ക് മനോഹരൻ പാവറട്ടി 39848091, ജയ രവികുമാർ 36782497, മായ ഉദയൻ -36604931 എന്നിവരുമായി ബന്ധപ്പെടുക.