മനാമ:ബഹ്‌റൈൻ കേരളീയ സമാജം ചിൽഡ്രൻസ് വിംഗ് മെയ് 18 വ്യാഴാഴ്ച ചുമതലയേറ്റു. പ്രസിദ്ധ ചലച്ചിത്ര നടനും, തിരക്കഥ കൃത്തുമായ ശ്രീ. മധുപാൽ ആയിരുന്നു ചടങ്ങിൽ മുഖ്യ അഥിതി.അദ്ദേഹം ഭദ്രദീപം തെളിയിച്ചു കൊണ്ട് ചടങ്ങ് ഉദ്ഘാടനം നിർവ്വഹിച്ചു.ഗോപു അജിത്, പ്രസിഡണ്ട് ആയും അനിക് നൗഷാദ് ജനറൽ സെക്രട്ടറി ആയുള്ള 16 അംഗ കമ്മറ്റിയാണ് ചുമതലയേറ്റത്.
സാറ ഷാജൻ -വൈസ് പ്രസിഡണ്ട്, സംവൃത് സതീഷ് -അസിസ്റ്റന്റ് സെക്രട്ടറി, മിലൻ വർഗീസ്- ട്രഷർ,ഹിരൺമയി അയ്യപ്പൻ- അസിസ്റ്റന്റ് ട്രഷർ, മീനാക്ഷി ഉദയൻ – കലാവിഭാഗം സെക്രട്ടറി, റിയ റോയ് – അസിസ്റ്റന്റ് കലാവിഭാഗം സെക്രട്ടറി, ശ്രേയസ് രാജേഷ് – മെമ്പർഷിപ് സെക്രട്ടറി, മിത്ര പാർവതി, വൈഷ്ണവി സന്തോഷ്, ദിൽന മനോജ്, എന്നിവർ അസിസ്റ്റന്റ് മെമ്പർഷിപ് സെക്രട്ടറി, ഐഡൻ മാതെൻ ബിനു – സാഹിത്യ വിഭാഗം സെക്രട്ടറി, ആയിഷ നിയാസ് – അസിസ്റ്റന്റ് സാഹിത്യ വിഭാഗം സെക്രട്ടറി, രോഹിത് രാജീവ് – സ്പോർട്സ് സെക്രട്ടറി, നിധിൽ ദിലീഷ് – അസിസ്റ്റന്റ് സ്പോർട്സ് സെക്രട്ടറി എന്നിവരെയാണ് മുഖ്യ അതിഥി ശ്രീ മധുപാൽ ഔദ്യോധിക ബാഡ്ജ് നൽകി കൊണ്ട് സ്ഥാനാരോഹണ ചടങ്ങ് നിർവ്വഹിച്ചത്.കൊറോണ മഹാമാരി കൂടുതൽ ബാധിച്ചത് കുട്ടികളെ ആണെന്നും, അവരുടെ പഠനം, മറ്റു കലാ സാഹിത്യ സാംസ്‌കാരിക പ്രവർത്തനങ്ങളെ സരമായി ബാധിച്ചിരുന്നു എന്നും, എന്നാൽ മാറിയ സാഹചര്യത്തിൽ കൂടുതൽ ഊർജ്ജം കൈകൊണ്ട് വിവിധ മേഖലകളിൽ കുട്ടികളുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുവാൻ ഈ പുതിയ കമ്മറ്റിക്ക് സാധ്യമാകട്ടെ എന്ന് ശ്രീ മധുപാൽ തന്റെ പ്രസംഗത്തിൽ അനുമോദിച്ചുകൊണ്ട് സംസാരിച്ചു. ചടങ്ങിൽ സമാജം ആക്ടിങ് പ്രസിഡന്റ്- ശ്രീ ദേവദാസ് കുന്നത്ത്,ആക്ടിങ് ജനറൽ സെക്രട്ടറി ശ്രീ.വർഗീസ് ജോർജ്, ചിൽഡ്രൻസ് വിങ് പ്രസിഡന്റ് മാസ്റ്റർ. ഗോപു അജിത്, ജനറൽ സെക്രട്ടറി-അനിക് നൗഷാദ്, വൈസ് പ്രസിഡന്റ് – കുമാരി. സാറ ഷാജൻ, പാട്രൺ കമ്മറ്റി കൺവീനർ ശ്രീ. മനോഹരൻ പാവറട്ടി എന്നിവർ പങ്കെടുത്തു.ചിൽഡ്രൻസ് വിങ് അംഗങ്ങൾ അവതരിപ്പിച്ച “അഖിലാണ്ടമണ്ഡല മണിയിച്ചൊരുക്കി “എന്ന് തുടങ്ങുന്ന പ്രാർത്ഥന ഗാനം ശ്രീമതി ജെസ്‌ലി കലാമിന്റെ ശിക്ഷണത്തിൽ അവതരിപ്പിച്ചു കൊണ്ടായിരുന്നു ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് സംഗീത അധ്യാപിക ശ്രീമതി. ദിവ്യ ഗോപകുമാർ ചിട്ടപ്പെടുത്തിയ സംഘ ഗാനം, നൃത്ത അധ്യാപകരായ ശ്രീമതി. സ്വാതി വിപിൻ, കുമാരി. അഭിരാമി സഹരാജൻ, ശ്രീ. ശ്യാം രാമചന്ദ്രൻ എന്നിവർ ചിട്ടപ്പെടുത്തിയ വ്യത്യസ്തയാർന്ന സംഘ നൃത്തങ്ങൾ വേറിട്ട അനുഭവമായിരുന്നു.ലോകപ്രശസ്ത ചിത്രകാരൻ ലിയനാർഡോ ഡാവിഞ്ചിയുടെ ജീവിതവുമായി ചേർത്തുകൊണ്ട് ശ്രീ. ചിക്കൂസ് ശിവൻ രചിച്ച “തിരുവത്താഴം ” എന്ന ലഘു നാടകം കുട്ടികൾ വേദിയിൽ അവതരിപ്പിച്ചു. ഡാവിഞ്ചി യായി മാസ്റ്റർ, ഐഡൻ ആഷ്‌ലി, ജയിൽപ്പുള്ളി യായി മാസ്റ്റർ, ശ്രീസന്തോഷ് എന്നിവർ വളരെ മികച്ച അഭിനയം കാഴ്ചവച്ചു. നാടകത്തിലെ മാറ്റു കഥാപാത്രങ്ങളായ, ജുവാൻ പ്രദീഷ്, ആരോൺ മനു, ഐഡൻ ഷിബു, ആശനാഥ് അനീഷ്, നിധിൽ ദിലീഷ്, സാവന്ത് സതീഷ് എന്നിവരും മികച്ച അഭിനയം കാഴ്ച വച്ചു… നാടകത്തിന്റെ ഗാന രംഗത്ത് നൃത്തം അവതരിപ്പിച്ച എല്ലാ കൊച്ചു കുഞ്ഞുങ്ങളായ – ആധ്യലക്ഷ്മി സുഭാഷ്
അലോറ ഇസെബെല്ലെ മനീഷ്,ഇവാ മറിയം ലിജോ,നവമി വിഷ്ണു,അമ്മാളു ജഗദീഷ്,അനിക അഭിലാഷ്,അനന്യ അഭിലാഷ്,ആൻലിൻ മിയ ആഷ്ലി,ചാർവി വിനോജ്,ഇഷാൻവി ഗണേഷ്,സിദ്ധി രാജേഷ്,ഇഷാൽ മെഹർ ഹഷീം,വാസുദേവ് വിപിൻ,ശ്രീനിക അനീഷ്,അർണവ് പ്രശാന്ത്,ആശിഷ് രാജ്,ലക്ഷ്യ സഞ്ജിത്ത് കുമാർ,ജോഹാൻ ജോസഫ് പ്രദീഷ്,അമാന ബിനു മാത്യുഎന്നിവർ ആ നാടകത്തിന്റെ വലിയൊരു ഭാഗമായിരുന്നു.. മനോഹരൻ പാവറട്ടി സംവിധാനം നിർവ്വഹിച്ച നാടകത്തിൽ അസിസ്റ്റന്റ് സംവിധാനം ശ്രീമതി. ജയ രവികുമാർ, ഡ്രാമ കോർഡിനേഷൻ ശ്രീമതി. മായ ഉദയൻ, സംഗീത നിയന്ത്രണം – കുമാരി ഐശ്വര്യ മായ, ശബ്ദ നിയന്ത്രണം പ്രദീപ് ചോന്നമ്പി, ചമയം ലളിത ധർമ്മരാജ്, ദീപ നിയന്ത്രണം കൃഷ്ണകുമാർ പയ്യന്നൂർ, വിഷ്ണു നാടകഗ്രാമം, ഷിബു ജോർജ്, രാജേഷ് കോടോത്ത്, സാങ്കേതിക സഹായം അജിത് നായർ, മനോജ് ഉത്തമൻ, ബിറ്റോ, നൗഷാദ്, ദിലീഷ് എന്നിവരായിരുന്നു.ചിൽഡ്രൻസ് വിങ് അധികാരം ഏറ്റെടുത്തത്തോട് കൂടി സമാജം അംഗങ്ങളെ ചേർത്ത് നിർത്തികൊണ്ട് കുട്ടികൾക്ക് ഏറെ പ്രയോജനം ലഭിക്കുന്ന പ്രവർത്തനം തങ്ങൾ തുടക്കം കുറിക്കുമെന്ന് പ്രസിഡന്റ് ഗോപു അജിത്, സെക്രട്ടറി. അനിക് നൗഷാദ് എന്നിവർ തങ്ങളുടെ പ്രസംഗത്തിൽ വ്യക്തമാക്കി.കൊറോണ കാലത്തിനു ശേഷം നിലവിൽ വന്ന ചിൽഡ്രൻസ് വിങ് കമ്മറ്റിയുടെ എല്ലാ പ്രവർത്തനങ്ങൾക്കും എല്ലാവിധ സഹായ സഹകരണവും സപ്പോർട്ടും നൽകി കൊണ്ട്.. കുട്ടികളുടെ പ്രവർത്തനം മികവുറ്റത്താക്കി മറ്റുവാൻ ശ്രമിക്കുമെന്ന് ശ്രീ ദേവദാസ് കുന്നത്ത്, ശ്രീ. വർഗീസ് ജോർജ് എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. മുൻ ചിൽഡ്രൻസ് വിങ് കമ്മറ്റി അംഗം കുമാരി. ശിവാംഗി വിജു അവതാരകയായി ചടങ്ങ് നിയന്ത്രിച്ചു.