മനാമ: ബഹറൈൻ കേരളീയ സമാജം വനിതാവേദി ഓണാഘോഷങ്ങളുടെ ഭാഗമായി വിവിധ മെഗാ കലാപരിപാടികൾ ഒരുക്കുന്നു. സെപ്റ്റംബർ 14-ാം തീയതി ശനിയാഴ്ച “മെഗാ തിരുവാതിര” എന്ന പേരിൽ 150ൽ അധികം വനിതകൾ ചേർന്ന് ഏറ്റവും വലിയ തിരുവാതിര നൃത്തം അവതരിപ്പിക്കും.
*സെപ്റ്റംബർ 21-ാം തീയതി:റിതംസ് ഓഫ് കേരള “*
ഓണാഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബർ 21-ാം തീയതി ശനിയാഴ്ച “Rhythms of Kerala” എന്ന പേരിൽ മറ്റൊരു മെഗാ പ്രോഗ്രാം വനിത വേദിയുടെ നേതൃത്വത്തിൽ അരങ്ങേറും. കേരളത്തിലെ വൈവിധ്യമാർന്ന നൃത്ത പരിപാടികൾ, 200ലധികം കലാകാരന്മാരും കലാകാരികളും ചേർന്ന് അവതരിപ്പിക്കുന്ന ഈ പരിപാടിയിൽ തിരുവാതിര, മാർഗംകളി, ഒപ്പന, കൈകൊട്ടിക്കളി എന്നിവ ഉൾപ്പെടുന്നു.
ഈ പരിപാടിയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ താഴെ കാണുന്ന നമ്പരുകളിൽ ബന്ധപ്പെടുക:
– ജയ രവികുമാർ: 36782497
– നിമ്മി റോഷൻ: 32052047
– വിജിന സന്തോഷ്: 39115221
– വിദ്യാ വൈശാഖ്: 32380303
ബഹറൈൻ കേരളീയ സമാജത്തിന്റെ വനിതാവേദി സംഘടിപ്പിക്കുന്ന ഈ പരിപാടികൾ ഓണത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങൾക്ക് പുതിയൊരു നിറം പകർന്നുകൊണ്ട്, പ്രവാസ ലോകത്തുള്ള മലയാളികൾക്ക് നാട്ടിലെ ഓർമ്മകളുടെ മാധുര്യം പകരും എന്നു വനിത വിഭാഗം പ്രസിഡന്റ് മോഹിനി തോമസ്, സെക്രട്ടറി ജയ രവികുമാർ എന്നിവർ അറിയിച്ചു.