മനാമ : ബഹ്‌റൈൻ കേരളീയ സമാജം വനിതാവേദി Induction ceremony ഫെബ്രുവരി 10 , വെള്ളിയാഴ്ച , 7 .30 ന് വിവിധ കലാ പരിപാടികളോടെ നടക്കുമെന്ന് ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു . പ്രമുഖ അഭിനേതാവും അവതാരികയും മറ്റുമായ രഞ്ജിനി മേനോൻ ആണ് ചടങ്ങിൽ മുഖ്യാഥിതി ആയി എത്തുന്നത് എന്ന് സമാജം വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത് അറിയിച്ചു. മൂന്ന് ലോക റെക്കോർഡ് നേടിയ മിസ് കൊട്ടേശ്വരി കണ്ണൻ ആണ് വ്യത്യസ്ത നൃത്തഅവതരണത്തിനായി ബഹ്‌റൈൻ കേരളീയ സമാജത്തിൽ എത്തിച്ചേർന്നിട്ടുള്ളത് എന്ന് വനിതാവേദി പ്രസിഡന്റ് മോഹിനി തോമസ് സെക്രട്ടറി നിമ്മി റോഷൻ എന്നിവർ അറിയിച്ചു.
എല്ലാവരുടെയും സഹായ സഹകരണങ്ങൾ ഉണ്ടാവണമെന്ന് സമാജം വനിതാവേദി അഭ്യർത്ഥിച്ചു
—