ഏറ്റവും വലിയ ഓണാഘോഷ പരുപാടിയായ ”ശ്രാവണം 2023” മായി ബഹ്‌റൈൻ കേരളീയ സമാജം

gpdesk.bh@gmail.com

ബഹ്‌റൈൻ : പ്രവാസ ലോകത്ത മലയാളികളുടെ സാംസ്‌കാരിക തലസ്ഥാനം എന്ന് വിളി പേരിൽ അറിയപ്പെടുന്ന ബഹ്‌റൈൻ കേരളീയ സമാജം രണ്ടു മാസം നീണ്ടു നിൽക്കുന്ന ഓണാഘോഷപരിപാടികൾ സംഘടിപ്പിക്കുന്നു . ശ്രാവണം 2023 എന്നപേരിൽ പ്രശസ്തരായ കലാകാരൻമാർ പങ്കെടുക്കുന്ന പരുപാടികൾക്ക് ആഗസ്ത് 3 ന് ആരംഭം കുറിക്കും . എല്ലാവർഷവും സമാജം നടത്താറുള്ള പരിപാടിയുടെ മുഖ്യാകർഷണം നൂറോളം പേർ അണിനിരക്കുന്ന പുലികളിയും(സെപ്:29 ) ഇരുനൂറോളം പേർ വീതം പങ്കെടുക്കുന്ന കൈകൊട്ടിക്കളിയും(സെപ് :27) , ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള(സെപ് :16 ) രംഗ് ( കളേഴ്സ് ഓഫ് ഇന്ത്യ ) എന്നപേരിൽ നടത്തുന്ന പ്രത്യേക പരിപാടിയും . സിനിമ മേഖലയിൽ നൽകിയ സമഗ്ര സംഭാവനക്കു സെപ്തമ്പർ 14 ന് എം പി രഘു മെമ്മോറിയൽ അവാർഡ് ശ്രീകുമാരൻ തമ്പിക്ക് നൽകുമെന്ന് സമാജം പ്രസിഡന്റ് പി വി രാധാകൃഷ്‌ണപിള്ള വാർത്താ സമ്മേളനത്തിൽ അറിയിച്ചു . ഡ്രാമ , നാടൻ കളികളായ വടം വലി , കബഡി എന്നിവയും അത്തപൂക്കളമത്സരം , പായസമത്സരം , തിരുവാതിര , ഒപ്പന , സിനിമാറ്റിക് ഡാൻസ് , ഓണപ്പുടവ , ഓണപ്പാട്ട് തുടങ്ങിയവയും , ഇന്ത്യൻ ട്രഡീഷണൽ ഡ്രസ്സ് മത്സരം , മസാല കോഫീ മ്യൂസിക്കൽ നൈറ്റ് ,ബഹ്‌റിനിലെ വിവിധ സംഘടനകളും കലാകാരന്മാരും ആനി നിരക്കുന്ന ഘോഷയാത്രയും ആഗസ്ത് 3 മുതൽ സെപ്റ്റംബർ 29 വരെ നടക്കുന്ന ദിവസങ്ങളിൽ നടക്കും . പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ അയ്യായിരം പേർക്കായി നൽകുന്ന ജിസിസിയിലെ ഏറ്റവും വലിയ ഓണസദ്യയും സെപ്റ്റംബർ 22 നു ഇതോടൊപ്പം നടക്കും .വിവിധ ദിവസങ്ങളിൽ നടക്കുന്ന പരുപാടിയിൽ പങ്കെടുക്കുവാൻ നിരവധി കലാകാരൻമാർ നാട്ടിൽ നിന്നും എത്തിച്ചേരും . . മലയാള കരയുടെ വാനമ്പാടി കെ എസ് ചിത്രയുടെ ഹിന്ദി പാട്ടുകൾ അണിയിച്ചൊരുക്കിയുള്ള പ്രത്യേക പരുപാടി ആയ ബോളിവുഡ് നൈറ്റ് സെപ്തംബർ 15 ന് നടക്കുമെന്നും സംഘാടകർ അറിയിച്ചു . കേരള ഫിഷറീസ് – കൾച്ചറൽ യൂത്ത് വകുപ്പ് മന്ത്രി സജി ചെറിയാൻ , രമ്യ ഹരിദാസ് എം പി എന്നിവരും ആഘോഷ പരിപാടികളിൽ പങ്കെടുക്കുമെന്നും ബി കെ എസ് പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള വാർത്താസമ്മേളനത്തിൽ അറിയിച്ചു . സെക്രട്ടറി വർഗീസ് കാരക്കൽ , സുനീഷ് . ആഷ്‌ലി , അർജുൻ ഇത്തികാട്ട് എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു .