ബഹ്റൈൻ : വലിയ ദുരന്തത്തിന് ഇരയായ തുർക്കിലെ ജനതക്ക് ഒരു ക്കൈത്താങ്ങ് എന്ന സഹായ ഹസ്തവുമായി ബഹ്റൈൻ കേരള സോഷ്യൽ ഫോറം സേവന കൂട്ടായ്മ ആദ്യഘട്ട സഹായവുമായി ബ്ലാങ്കറ്റ് . വസ്ത്രങ്ങൾ . നിത്യോപയോഗ സാമഗ്രികൾ എന്നിവ തുർക്കി എംബസിയിൽ വെച്ച് ബഹ്റൈനിലെ തുർക്കി അമ്പാസഡർ ഹെർ എക്സലൻസി എസിൻ ചക്കിൽ, എംബസി ഉദ്യോഗസ്ഥർ മുബാകെ കൈമാറി.ബഹ്റൈനിലെ പ്രമുഖ സ്ഥാപനങ്ങളായ അൽ റാഷിദ് പൂൾ . ഫഹദാൻ ഗ്രൂപ്പ് എം എം എ എന്നിവരാണ് സാധനങ്ങൾ നൽകിയിരിക്കുന്നത് .തുർക്കി അമ്പാസഡർ ബി കെ എസ് എഫിനോടും ഇന്ത്യക്കാരോടും പ്രത്യകിച്ച് ഇന്ത്യൻ എംബസിക്കും ഏറെ നന്ദിയും കടപ്പാടും അറിയിച്ചു .