മനാമ : ബഹ്റൈൻ സമൂഹത്തിനിടയിൽ സ്വദേശി വിദേശികൾക്കിടയിൽ ഭക്ഷണത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന തികച്ചും അർഹതപ്പെട്ടവർക്ക് നൽകാനുള്ള ഭക്ഷണ കിറ്റുകൾ വർഷങ്ങളായി റമദാൻ മാസത്തിൽ വിതരണം നടത്തുന്നതിൻ്റെ ഭാഗമായി ബി.കെ.എസ്.എഫ് റമദാൻ കിറ്റ് 2024 എന്ന നാമദേയത്തിൽ ബഹ്റൈൻ കേരള സോഷ്യൽ ഫോറം സേവന കൂട്ടായ്മ സേവന സന്നദ്ധർ ബഹ്റൈൻ്റെ വിവിധ ഭാഗങ്ങളിൽ തുടക്കം കുറിച്ചു .അർഹത പ്പെട്ടവരെ മനസ്സിലാക്കി ബി കെ എസ് എഫ് സേവന വളണ്ടിയർ ടീം വളരെ രഹസ്യമായി ഏൽപിക്കുന്ന സംവിധാനത്തിലാണ് ഏർപ്പെടുത്തിയിട്ടുള്ളത്.കോവിഡ് കാലഘട്ടത്തിൽ തുടക്കം കുറിച്ച പദ്ധതി സ്വദേശി വിദേശികൾക്കിടയിൽ ഏറെ പ്രശംസിക്കപ്പെടുകയും ആയിരക്കണക്കിന് നിർധരർക്ക് ആശ്വാസമാവുകയും ചെയ്തിട്ടുണ്ട്.കഴിഞ്ഞ ദിവസം ബി കെ എസ് എഫ് അദ്ലിയ ഫുഡ് സ്റ്റോറിൽ നടന്ന വിതരണോൽഘാടന ചടങ്ങിൽ നടന്ന ചടങ്ങിൽ ബി കെ എസ് എഫ് സേവന ടീം അംഗങ്ങളായ ബഷീർ അമ്പലായി,നെജീബ്കടലായി,അൻവർ കണ്ണൂർ,മണിക്കുട്ടൻ,ലെത്തീഫ് മരക്കാട്ട്മ,നോജ് വടകര,കാസിംപാടത്തകായിൽ,സെലീം മമ്പ്ര,നെജീബ് കണ്ണൂർ പങ്കെടുത്തു.ആദ്യകിറ്റ് ബംഗ്ലാദേശ് പൗരന് കൈമാറി. ആവശ്യമുള്ളവർ 3961 4255 , 33040446 ബന്ധപ്പെടേണ്ടതാണ്.