ബഹ്റൈൻ : പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു തിരിക്കുന്ന സമാജം മുതിർന്ന അംഗങ്ങളായ ശ്രീ സോമരാജൻ തരോളിനും മുരളീധരൻ തമ്പാനും യാത്രയയപ്പു നൽകി. സമാജം പ്രസിഡന്റ് പി.വി.രാധാകൃഷണ പിള്ള മെമന്റോയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ പൊന്നാടയും അണിയിച്ചു . ചടങ്ങിൽ സോമരാജൻ തറോളിന്റെ പത്നി ശ്രീമതി ശുഭ സോമരാജൻ സമാജം ഭരണ സമിതി അംഗങ്ങൾ ,സമാജം മുതിർന്ന അംഗങ്ങൾ മറ്റു അംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണ പിള്ള അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സമാജം ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ സ്വാഗതവും, മെംബർഷിപ്പ് സെക്രട്ടറി ശരത് നന്ദി പ്രകടനവും നടത്തി . ശ്രീമതി സവിതാ സുധീർ ആയിരുന്നു മോഡറേറ്റർ . തുടർന്ന് മാസ്റ്റർ ആദിത് മേനോൻ , മിസ് പവിത്രാ മേനോൻ , മാസ്റ്റർ അതുൽ കൃഷ്ണ തുടങ്ങിയവരുടെ ഗാനങ്ങളും ഉണ്ടായിരുന്നു. യാത്രയയപ്പിൽ പങ്കെടുത്തവർക്ക് വേണ്ടി ഡിന്നറും ഒരുക്കിയിരുന്നു.