ബഹ്‌റൈൻ കേരളീയ സമാജം ബഹ്‌റൈൻ നാഷണൽ ഡേ സമുചിതമായി ആഘോഷിച്ചു.ധും തലക്ക സീസൺ 3 വേറിട്ട അനുഭമായി

ബഹ്‌റൈൻ : കേരളീയ സമാജം ബഹ്‌റൈൻ നാഷണൽ ഡേ സമുചിതമായി ആഘോഷിച്ചു.ധും തലക്ക സീസൺ 3 വേറിട്ട അനുഭമായി . ബഹ്‌റൈനിൻറെ അമ്പതാം ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി  ബഹ്‌റൈൻ കേരളീയ സമാജം വിവിധങ്ങളായ കലാപരിപാടികൾ സംഘടിപ്പിച്ചു. ഡിസംബർ 17 നു കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട്‌ സംഘടിപ്പിച്ച പരിപാടിയിൽ മികച്ച പങ്കാളിത്തം ഉണ്ടായതായി സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു. ക്യാപിറ്റൽ ഗവർണറേറ്റ്  ഇൻഫർമേഷൻ & ഫോളോ-അപ്പ് ഡയറക്ടർ  ശ്രീ. യൂസഫ് യാക്കൂബ് ലോറി മുഖ്യാഥിതി ആയിരുന്ന ചടങ്ങിൽ OBH together we care പ്രതിനിധി ശ്രീ അന്തോണി പൗലോസ് വിശിഷ്ടാതിഥി ആയിരുന്നു.

സമാജം എന്റർടൈൻമെന്റ് വിങ് കൺവീനർ ശ്രീ ദേവൻ പാലോടിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ധും തലക്ക സീസൺ 3 വളരെ മികച്ചതായിരുന്നു എന്ന് സമാജം ഭരണ സമിതി അറിയിച്ചു . സമാജത്തിലെ കലാകാരന്മാരും കലാകാരികളും കുട്ടികളും അണിയിച്ചൊരുക്കിയ സംഗീത നൃത്ത വിസ്മയായിരുന്നു ധും തലക്ക സീസൺ 3 എന്ന് സമാജം കലാവിഭാഗം സെക്രട്ടറി ശ്രീ പ്രതീപ് പതേരി  അഭിപ്രായപ്പെട്ടു. രണ്ടര മണിക്കൂർ നീണ്ടു നിന്ന ധും തലക്ക സീസൺ 3 യിൽ കണ്ണിനും കാതിനും ഇമ്പമാർന്ന നിരവധി നൃത്ത സംഗീത  പരിപാടികൾ ആണ് കോർത്തിണക്കിയിട്ടുണ്ടായിരുന്നത്.

ചടങ്ങിൽ അന്തരിച്ച സമാജം അംഗം നാരായണൻ  നായർക്കുള്ള സമാജത്തിന്റെ സാമ്പത്തിക സഹായമായ 5000 ദിനാർ സമാജം പ്രസിഡന്റ് പരേതന്റെ പുത്രിക്ക് കൈമാറി. ഇതൊനൊടകം തന്നെ സമാജം അംഗമായിരിക്കെ അന്തരിച്ച അംഗങ്ങളുടെ നിരവധി കുടുംബങ്ങൾക്ക്  സമാജത്തിന്റെ വെൽഫേർ ഫണ്ടിൽ നിന്നുള്ള സാമ്പത്തിക സഹായം ലഭിച്ചതായി സമാജം ജനറൽ സെക്രെട്ടറി വ്യക്തമാക്കി.സമാജം അംഗം ശ്രീ ഇ കെ പ്രദീപനുള്ള യാത്രയയപ്പും   ബഹ്‌റൈൻ നാഷണൽ ഡേ ആഘോഷത്തിൽ നടന്നു.