ബഹറൈൻ കേരളീയ സമാജം തിരുപ്പിറവി ആഘോഷങ്ങൾ സംഘടിപ്പിച്ചു

ബഹറൈൻ : മനുഷ്യരാശിക്ക് ശാന്തിയും അഭയവുമായി  പിറന്ന യേശു നാഥൻ്റെ തിരുപ്പിറവി ലോകജനതക്കൊപ്പം ബഹറിൻ കേരളീയ സമാജവും സമുചിതമായി ആഘോഷിച്ചു.

ബഹറൈൻ സർക്കാറിൻ്റെ    കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടത്തിയ ആഘോഷങ്ങൾ പുതുമയും വൈവിധ്യവും കൊണ്ട് ജനശ്രദ്ധ നേടി.

സമാജം മെംബർമാർ ആലപിച്ച കരോൾ ഗാനങ്ങളും ക്രിസ്തുമസ് സന്ദേശങ്ങളടങ്ങിയ  നൃത്തങ്ങളും  കൂടാതെ സമാജം വനിതാ വിഭാഗം സംഘടിപ്പിച്ച ക്രിസ്തുമസ്സ് കരോൾ യാത്രയും ഉണ്ടായിരുന്നു.

തുടർന്ന് നടന്ന സമ്മേളനത്തിൽ  ശ്രീ വർഗ്ഗീസ് ജോർജ്ജ് സ്വാഗതമാശംസിച്ചു . ബി കെ എസ് പ്രസിഡണ്ട് ശ്രീ പി.വി.രാധാകൃഷ്ണപിള്ള അദ്ധ്യക്ഷനായിരുന്നു. സമാജം ജനറൽ സെക്രട്ടറി ശ്രീ വർഗ്ഗീസ് കാരക്കൽ ക്രിസ്തുമസ്സ് ദിന സന്ദേശ പ്രസംഗം നിർവ്വഹിച്ചു.

ക്രിസ്തുമസ്സ് പരിപാടികളുടെ കൺവീനർ ജോർജ്ജ് ജെയിംസ് നന്ദി പ്രസംഗം നടത്തി.

രണ്ട് ക്രിസ്തുമസ്സ് പാപ്പമാരും മനോഹരമായ പുൽക്കുടും  ക്രിസ്മസ് പാപ്പയുടെ കൂറ്റൻ രുപവും മാറ്റുകൂട്ടിയ പരിപാടിയിൽ വിഭവ സമൃദ്ധമായ ഭക്ഷണം ഒരുക്കിയിരുന്നു.