മനാമ: ബഹ്റൈൻ കേരളീയ സമാജം 2024 മാർച്ച് 15 ന് നടത്തിയ വാർഷിക പൊതുയോഗത്തിലാണ് തെരഞ്ഞെടുപ്പ് നടത്തിയത്. സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ളയുടെ അധ്യക്ഷതയിൽ ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ, ട്രഷറർ ആഷ്ലി കുര്യൻ എന്നിവർ സന്നിഹിതരായ പൊതു യോഗത്തിൽ അവതരിപ്പിച്ച വാർഷിക റിപ്പോർട്ടും ഇൻ്റേർണൽ ഓഡിറ്റർ റിപ്പോർട്ടും പൊതുയോഗം അംഗീകരിക്കുകയും അടുത്ത പ്രവർത്തന വർഷത്തേക്കുള്ള ബജറ്റ് പാസാക്കുകയും ചെയ്തു.മുഖ്യ വരണാധികാരി ശ്രീ വേണുഗോപാൽ സഹവരണാധികാരി ശ്രീ സക്കറിയ എന്നിവർ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പു നടപടിക്രമങ്ങൾ നിയന്ത്രിച്ചു. താഴെ പറയുന്ന അംഗങ്ങൾ ഭരണ സമിതിയിലേക്കു എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.പി വി രാധാകൃഷ്ണപിള്ള( പ്രസിഡന്റ്), ദിലീഷ് കുമാർ( വൈസ് പ്രസിഡന്റ്), വർഗീസ് കാരക്കൽ (ജനറൽ സെക്രട്ടറി) , മഹേഷ് (അസിസ്റ്റന്റ് സെക്രട്ടറി), ദേവദാസ് കുന്നത്ത് (ട്രഷറർ) , റിയാസ് (എന്റർടൈൻമെന്റ് സെക്രട്ടറി), വിനോദ് അളിയത്ത് (മെമ്പർഷിപ് സെക്രട്ടറി)വിനയചന്ദ്രൻ ആർ നായർ (സാഹിത്യ വിഭാഗ സെക്രട്ടറി, നൗഷാദ് (ഇൻഡോർ ഗെയിംസ് സെക്രട്ടറി) , വിനോദ് വി ജോൺ (ലൈബ്രേറിയൻ),പോൾസൺ ലോനപ്പൻ (ഇന്റേണൽ ഓഡിറ്റർ).ജാതിമത രാഷ്ട്രീയ ചിന്തകൾക്കതീതമായി മാനവിക – സാംസ്കാരിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ടുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും ഭാഷയ്ക്കും സംസ്കാരത്തിനും പ്രാധാന്യം നൽകുന്ന പ്രവർത്തനങ്ങൾ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്നും സമാജം പ്രസിഡൻ്റ് പി.വി.രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും അറിയിച്ചു.