ബഹ്‌റൈൻ കേരളീയ സമാജം ഓണാഘോഷങ്ങളുടെ സമാപനവും- നവരാത്രി പരിപാടികളുടെ ഉദ്ഘാടനവും

മനാമ : ബഹ്റൈൻ കേരളീയ സമാജം ഓണാഘോഷങ്ങളുടെ സമാപന സമ്മേളനം സെപ്റ്റംബർ 29 ന് നടക്കുമെന്ന് അധികൃതർ അറിയിച്ചു. കേരള സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി വി എൻ  വാസവൻ  ചടങ്ങിൽ പങ്കെടുക്കും. മജീഷ്യൻ സാമ്രാജ് അവതരിപ്പിക്കുന്ന മാജിക് ഷോയും ഇതോടൊപ്പം നടക്കും. സെപ്റ്റംബർ 30 ന് സമാജം നവരാത്രി പരിപാടികളുടെ ഉദ്ഘാടനം നടക്കും.ഇന്ത്യൻ അംബാസിഡർ പിയുഷ് ശ്രീവസ്ഥവ മുഖ്യഥിതി ആയി പങ്കെടുക്കും. മന്ത്രി വി എൻ  വാസവൻ  വിശിഷ്ട അതിഥിയായി പങ്കെടുക്കും. പ്രശസ്ത ഗായകൻ ഹരിഹരൻ അവതരിപ്പിക്കുന്ന ഗാന മേളയും ഇതോടൊപ്പം നടക്കുമെന്നും അധികൃതർ അറിയിച്ചു കേരളീയ സമാജം പ്രസിഡന്റ്‌ പി വി രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

ബഹ്‌റൈൻ കേരളീയ സമാജം  വരും ദിവസങ്ങളിലെ പരിപാടികൾ

ഒക്ടോബർ-1                 ഇന്ത്യൻ പരമ്പരാഗത വസ്ത്രധാരണങ്ങളുടെ മത്സരം

ഒക്ടോബർ-2                  ഗാന്ധി ജയന്തി ആഘോഷം

 ഒക്ടോബർ- 3              നവരാത്രി സംഗീതാർച്ചന

ഒക്ടോബർ – 4              നവരാത്രി – നൃത്തനൃത്ത്യങ്ങൾ

ഒക്ടോബർ – 5           രാവിലെ വിദ്യാരംഭം.മുഖ്യാതിഥികൾ .ഡോക്ടർ വി.പി.ഗംഗാധരൻ, ഡോ ചിത്രതാര ഗംഗാധരൻ വൈകിട്ട് സംഗീതജ്ഞ കുമാരി രേണുക അരുണിന്റെ സംഗീത പരിപാടി

ഒക്ടോബർ 6 : പ്രശസ്തകഥകളി സംഗീത വിദ്യാൻ ശ്രീ കോട്ടയ്ക്കൽ മധു അവതരിപ്പിക്കുന്ന കഥകളി സംഗീതം.

ഒക്ടോബർ – 7 പ്രശസ്ത വീണ വിദ്വാൻ രാജേഷ് വൈദ്യയുടെ വീണ ഫ്യൂഷൻ. പ്രവേശനം സൗജന്യമായിയ്ക്കുമെന്നു സംഘാടകർ അറിയിച്ചു